Wednesday December 07, 2016
Latest Updates

കണ്ണിന്റെ ആരോഗ്യത്തിനും കാപ്പി ഉത്തമമെന്ന് ഗവേഷകര്‍

കണ്ണിന്റെ ആരോഗ്യത്തിനും കാപ്പി ഉത്തമമെന്ന് ഗവേഷകര്‍

പ്രമേഹം ചെറുക്കാന്‍ കാപ്പി കുടിക്കുന്നത് അത്യുത്തമാണെന്ന് അടുത്തിടെ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ കാപ്പി കുടിക്കുന്നത് നേത്രങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് ഗവേഷകര്‍. പ്രമേഹം, ഗ്‌ളോകോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും പ്രായാധിക്യം മൂലവും കണ്ണിന്റെ റെറ്റിനയിലെ കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ കാപ്പി കുടിക്കുന്നത് ഉത്തമമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇത് നേത്രങ്ങള്‍ക്ക് കൂടുതല്‍ കാലം ആയുസ് നല്കുകയും കാഴ്ചശക്തി നിലനിര്‍ത്തുകയും ചെയ്യും. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകാരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കാപ്പിയിലടങ്ങിയിരിക്കുന്ന ക്‌ളോറോജെനിക് ആസിഡ് ആന്റി ഓക്‌സിഡന്റുമായി പ്രവര്‍ത്തിച്ച് കണ്ണുകളിലെ റെറ്റിനയുടെ കോശങ്ങള്‍ നശിക്കുന്നത് തടയുന്നു എന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. പ്രായാധിക്യം മൂലവും മറ്റ് അസുഖങ്ങള്‍ മോലവും കണ്ണിലെ റെറ്റിനയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതോടെയാണ് കാഴ്ച മങ്ങിത്തുടങ്ങുന്നത്.

റെറ്റിനയിലെ കോശങ്ങളുടെ നാശം തടയാന്‍ മറ്റ് ആഹാര സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ക്‌ളോറോജെനിക് ആസിഡിനും കഴിവുണ്ട്. എന്നാല്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ക്‌ളോറോജെനിക് ആസിഡിനാണ്. ഇവയ്ക്ക് റെറ്റിനയിലെ കോശങ്ങളിലേക്ക് നേരിട്ട് എത്താന്‍ കഴിവുണ്ട്.

Scroll To Top