Sunday December 11, 2016
Latest Updates

‘കണ്ടാല്‍ പഠിച്ചില്ലേല്‍ കൊണ്ടാല്‍ പഠിക്കും’

‘കണ്ടാല്‍ പഠിച്ചില്ലേല്‍ കൊണ്ടാല്‍ പഠിക്കും’

ഗാല്‍വെ :അയര്‍ലണ്ടില്‍ നിന്നു പുകയിലയെയും പുകയില കാരണം ഉണ്ടാകുന്ന അസുഖങ്ങളെയും പാടെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങുന്നു. ജോലി സ്ഥലങ്ങളില്‍ നിന്ന് പുകവലി പാടെ നിരോധിച്ച ആദ്യ രാജ്യമായിരുന്നു അയര്‍ലണ്ട്. 2004ലാണ് നിരോധനം നടപ്പില്‍ വന്നത്. എന്നാല്‍ അതിനും വളരെ മുന്‍പു തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും പുകയില ഉത്പന്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിതുടങ്ങിയിരുന്നു.
ഇപ്പോള്‍ അതിനു പിന്തുടര്‍ച്ചയെന്നപോലെ ആരോഗ്യമന്ത്രി ജെയിംസ് റൈലിയാണ് പുകയില വിരുദ്ധ നയങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ പുകയില ഉത്പന്നങ്ങളുടെ പേക്കറ്റുകളുടെ മുകളില്‍ അപകട മുന്നറിയിപ്പിന്റെ കൂടെ കാന്‍സര്‍ ദൂഷ്യങ്ങള്‍ കാട്ടുന്ന ചിത്രങ്ങള്‍ കൂടി വ്യക്തമായി കാണിച്ചിരിക്കണമെന്നാണ് ഇപ്പോള്‍ മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള നീക്കത്തിലൂടെ കുട്ടികളെയും കൗമാരക്കാരെയും സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നാണ് പല പ്രമുഖ നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴത്തെ പല പുകയില ഉത്പന്നങ്ങളുടെയും പുറം കവറുകള്‍ തന്നെ കുട്ടികളെയും കൗമാരക്കാരെയും ഇതിലേക്കാകര്‍ഷിക്കാന്‍ ഉതകുന്നതാണെന്നും എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ദൂഷ്യഫലങ്ങള്‍ കവര്‍ ചിത്രങ്ങളായി വന്നു തുടങ്ങിയാല്‍ പലരും ഇതില്‍ നിന്നും ഒഴിഞ്ഞുമാറുമെന്നും ജെയിംസ് റൈലി പറയുന്നു.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പുകയില വിരുദ്ധനയങ്ങള്‍ അയര്‍ലണ്ട് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ അയര്‍ലണ്ടിലെ പുകവലിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി വാര്‍ത്ത പരക്കുന്ന സാഹചര്യത്തില്‍ വളരെ കടുത്ത രീതിയില്‍ തന്നെ ഇതിന് തടയിടാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗം സ്വീകരിക്കുക തന്നെ ചെയ്യും. ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതും അതിനുവേണ്ടി തന്നെയാണ്‌like-and-share

Scroll To Top