Monday December 05, 2016
Latest Updates

കണക്കെടുപ്പിലെ ചുവപ്പ് പട്ടികകൾ

കണക്കെടുപ്പിലെ ചുവപ്പ് പട്ടികകൾ

 

മനുഷ്യന്റെ അമിതമായ കടന്നുകയറ്റം പ്രകൃതിയെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. അതിന്റെ തെളിവായി പല ജീവജാലങ്ങളും ഇന്ന് ഭൂമുഖത്ത്നിന്നു തന്നെ നശിച്ചുപോയി കഴിഞ്ഞിരിക്കുന്നു. കാടിന്റെ മക്കളുടെ വാസസ്ഥലങ്ങള്‍ വെട്ടിത്തെളിച്ച് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യന്‍ ഒന്ന് മറക്കുന്നു. അവന്‍ അവന്റെ തായ് വേരു അറുക്കുകയാണ്.

നമ്മുടെ കണ്‍വെട്ടത്ത് കാണാരുണ്ടായിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷരായി . ജീവശാസ്ത്രരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പല ജീവികളും ഇന്ന് വെറും ചരിത്രം മാത്രമായിരിക്കുന്നു.

kuruviഇതിനകം തന്നെ സംസ്ഥാനത്ത് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്ഥിതിവിവരങ്ങളുടെ ‘ചുവപ്പുപട്ടിക’ തയ്യാറാക്കിതുടങ്ങിയിരിക്കുന്നു.കേരള ജൈവവൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. ജൈവവൈവിധ്യമേഖല നേരിടുന്ന ഭീഷണികള്‍ അതിജീവിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ചുവപ്പുപട്ടികയില്‍ ഉള്ള ചില സസ്യജന്തുജാലങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയോ അവ നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ചോ കൃത്യമായ വിവരങ്ങള്‍ ആരുടെയും പക്കലില്ല. സര്‍ക്കാരിന്റെ കൈയിലുള്ളത് പഴയ വിവരങ്ങളാണ്.

വലിയതോതില്‍ വംശനാശഭീഷണി നേരിടുന്ന സസ്യ ജന്തുജാലങ്ങളെയും അവയുടെ ജീനുകളെയും മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നതിന് വിലക്കുണ്ട്. അവ ഏതൊക്കെയാണെന്ന് കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കേണ്ടതുമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാരിന് അറിയില്ല. വേണ്ടത്ര പഠനങ്ങള്‍ സമയബന്ധിതമായി നടക്കാത്തതുകൊണ്ടോ, നടന്ന പഠനങ്ങളില്‍ ആവശ്യമായ ശാസ്ത്രീയ വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ടോ ആണ് പുതിയ പഠനത്തിന് സര്‍ക്കാര്‍ തയ്യാറായത്.

കേരളത്തിലെ വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ പക്കലുള്ള പട്ടിക പഴയതും, അറിവ് പരിമിതവുമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആധുനിക സമൂഹം പുലര്‍ത്തുന്ന ശ്രദ്ധ പക്ഷേ, കേരളം കാട്ടുന്നില്ലെന്ന പരാതി ഉണ്ട്.

ഏതൊക്കെ സസ്യജന്തുജാലങ്ങളാണ് വംശനാശഭീഷണി നേരിടുന്നതെന്ന കാര്യം കേരളത്തിലെ സാമാന്യജനങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ അവയുടെ നിലനില്പിനുവേണ്ട കാര്യങ്ങള്‍ ചെയ്യാനും അവര്‍ക്ക് കഴിയുന്നില്ല. പലപ്പോഴും നാം തന്നെ അവയുടെ നാശം വരുത്തിവയ്ക്കുകയും ചെയ്യുന്നു.

Scroll To Top