Saturday December 03, 2016
Latest Updates

കട്ടിലില്‍ കയറിക്കിടന്നതിന് താലയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കട്ടിലില്‍ കയറിക്കിടന്നതിന് താലയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

താല: താലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ജെയിംസ് ഹംഫ്രേയര്‍ തന്റെ കിടക്കയില്‍ കയറി കിടന്നതിനാണ് അയാളെ കുത്തിയതെന്ന് പ്രതി .കില്‍ടാലോണ്‍ വേയിലെ സ്വന്തം വീട്ടില്‍ വച്ച് ജെയിംസ് ഹംഫ്രേയര്‍ എന്ന ആളെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ തൊഴില്‍രഹിതനായ 37കാരന്‍ ട്രവോര്‍ കോറിനെ താല ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കി

ഞായറാഴ്ച്ച വൈകിട്ട് 6.30ഓടെയാണ് ജെയിംസിനെ സ്വന്തം വീട്ടില്‍ വയറ്റില്‍ കുത്തേറ്റനിലയില്‍ കണ്ടെത്തിയത്. ഇയാളെ പെട്ടെന്നുതന്നെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 7.10ഓടെ മരണം സംഭവിക്കുകയായിരുന്നു.

രാത്രി 12.05നു തന്നെ കോറിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഗാര്‍ഡ ഡിറ്റക്ടിവ് ഡേവിഡ് ജെന്നിങ്‌സ് കോടതിയെ അറിയിച്ചു. കുറ്റപത്രം വായിച്ചപ്പോള്‍ ‘ഒന്നും പറയാനില്ലെന്നു’ മാത്രമാണ് പ്രതി പറഞ്ഞത്.

തന്റെ കിടക്കയില്‍ കിടന്നതിനാലാണ് താന്‍ കൊന്നത് എന്ന് പ്രതി പറഞ്ഞതായി ജെന്നിങ്‌സ് കോടതിയെ അറിയിച്ചു. പ്രതി പറഞ്ഞ പ്രകാരം പരിശോധന നടത്തിയപ്പോള്‍ ചോര പുരണ്ട കത്തി കണ്ടുകിട്ടിയിട്ടുണ്ടഎന്നും ജെന്നിങ്‌സ് കൂട്ടിച്ചേര്‍ത്തു.
കുറ്റകൃത്യത്തിന്റെ കാഠിന്യം കൊണ്ടും കുറ്റവാളി രക്ഷപ്പെട്ടാലോയെന്നുള്ള സംശയം കൊണ്ടു ്ജാമ്യം നല്‍കണമെന്ന വാദം കേള്‍ക്കുന്നത് കോടതി നീട്ടിവച്ചിരിക്കുകയാണ്. .
പൊതുവെ ശാന്തനായി അറിയപ്പെട്ടിരുന്ന ജെയിംസിന്റെ മരണം പ്രദേശ വാസികളെ ഞെട്ടിച്ചിരുന്നു .സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു മകനാണ് ജെയിംസിനുള്ളത്

Scroll To Top