Sunday December 04, 2016
Latest Updates

കടുവാക്കൂട്ടില്‍ കൈയ്യിട്ട ബാലന്റെ കൈപ്പത്തി കടുവ തിന്നു (വീഡിയോ )

കടുവാക്കൂട്ടില്‍ കൈയ്യിട്ട ബാലന്റെ കൈപ്പത്തി കടുവ തിന്നു (വീഡിയോ )

സാവോപോളോ: കടുവാക്കൂട്ടില്‍ കൈയിട്ട് തമാശ കാട്ടിയാല്‍ കടുവ ഏത്ര നേരം നോക്കി നില്‍ക്കണം ?കടുവയുടെ ക്ഷമ പരീക്ഷിച്ച പതിനൊന്ന് വയസുകാരന്റെ കൈ അവസാനം കടുവ കടിച്ചെടുക്കുക തന്നെ ചെയ്തു. ബ്രസീലിലെ സാവോപോളോ മൃഗശാലയിലാണ് സംഭവം.

കൂട്ടില്‍ കിടക്കുകയായിരുന്ന കടുവയ്ക്ക് തന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കൊടുക്കണമെന്ന് കുട്ടി വാശി പിടിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആദ്യം ഭക്ഷണം ഇട്ടു കൊടുത്ത ശേഷം പലതവണ കുട്ടി കൂട്ടില്‍ കൈയിട്ടെങ്കിലും കടുവ ശ്രദ്ധിച്ചില്ല. എന്നാല്‍ വീണ്ടും കൈയിടുന്നതും കടുവയെ തൊടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പലതവണ വഴക്കു പറഞ്ഞിട്ടും കുട്ടി കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെ കടുവക്കൂട്ടിനടുത്തേക്കു പോകാന്‍ അച്ഛന്‍ അനുവദിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കൈപ്പത്തി പകുതി ഡോക്ടര്‍മാര്‍ നീക്കം ചെയ്തതായിയാണ് ബ്രസീലിയന്‍മാധ്യമങ്ങള്‍   റിപ്പോര്‍ട്ടു ചെയ്തത്.

Scroll To Top