Thursday December 08, 2016
Latest Updates

കടിവീരന്‍ സുവാരസ് ഒടുവില്‍ മാപ്പ് പറഞ്ഞു

കടിവീരന്‍ സുവാരസ് ഒടുവില്‍ മാപ്പ് പറഞ്ഞു

മോന്‍ഡിവീഡിയോ: ഉറുഗ്വേയുടെ കടിവീരന്‍ ലൂയി സുവാരസ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുവാരാസിന്റെ മാപ്പപേക്ഷ. തന്റെ കടിയേറ്റ ഇറ്റാലിയന്‍ താരം ചെല്ലിനിയോടും ഫുട്‌ബോള്‍ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി സുവാരസ് ട്വീറ്റ് ചെയ്തു. വീട്ടിലിരുന്നു ശാന്തമായി ചിന്തിച്ചപ്പോഴാണ് സംഭവം തെറ്റായിപ്പോയെന്ന് തനിക്ക് ബോധ്യമായതെന്ന് സുവാരാസ് ട്വീറ്റ് ചെയ്തു.

നാടിനുവേണ്ടി ആത്മാര്‍ഥമായി കളിയ്ക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു. എന്നാല്‍ കളിക്കിടെ സംഭവിക്കരുതാത്ത കാര്യങ്ങള്‍ സംഭവിച്ചു. ഇതില്‍ തന്റെ സുഹൃത്തായ ചെല്ലിനിയോടും ഫുട്‌ബോള്‍ ലോകത്തോടും മാപ്പിരക്കുന്നുവെന്ന് സുവാരസ് പറഞ്ഞു. സുവാരസിന്റെ ട്വീറ്റിന് ചെല്ലിനി അപ്പോള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. കടിയേറ്റ സംഭവം താന്‍ അപ്പോള്‍ തന്നെ മറന്നുവെന്നും സുവാരസിന്റെ ശിക്ഷ ഫിഫ കുറയ്ക്കുമെന്ന് കരുതുന്നതായും ചെല്ലിനി ട്വീറ്റ് ചെയ്തു.

പ്രാഥമിക റൗണ്ടില്‍ ഇറ്റലി ഉറുഗ്വേ മല്‍സരത്തിനിടയിലാണ് സുവാരസ് ചെല്ലീനിയെ കടിച്ചത്. സംഭവത്തെത്തുടര്‍ന്ന് സുവാരസിന് ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി.

Scroll To Top