Thursday December 08, 2016
Latest Updates

കടല്‍ക്കൊല: സമ്മര്‍ദ്ദം ശക്തമാക്കി ഇറ്റലി അംബാസഡറെ തിരിച്ച് വിളിച്ചു

കടല്‍ക്കൊല: സമ്മര്‍ദ്ദം ശക്തമാക്കി ഇറ്റലി അംബാസഡറെ തിരിച്ച് വിളിച്ചു

ന്യൂഡല്‍ഹി: കേരള തീരത്ത് വച്ച് മത്സ്യ തൊഴിലാളികളെ വെടി വച്ച് കൊന്ന സംഭവത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി വീണ്ടും ഇറ്റലി. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ഇറ്റലി സമ്മര്‍ദ്ദം ശക്തമാക്കിയത്. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി ഇറ്റലി അംബാസഡറെ തിരിച്ച് വിളിച്ചു. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അംബാസഡറെ തിരിച്ച് വിളിച്ചതെന്നാണ് ഇറ്റലിയുടെ വിശദീകരണം.

ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു നാവികരായ മസ്സിമലാനോ ലത്തോറെയും സാല്‍വത്തോര്‍ ഗിറോണും സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ലത്തോറെ രണ്ടു മാസമായി ഇറ്റലിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സയ്ക്ക് നാലു മാസം കൂടി അനുവദിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഗിറോണി ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഈ ആവശ്യങ്ങള്‍ തള്ളി.

സുപ്രീം കോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂണിയനും രംഗത്ത് വന്നിരുന്നു. കോടതി വിധി ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയാന്‍ മുന്നറിയിപ്പ് നല്‍കി.

 

Scroll To Top