Sunday December 11, 2016
Latest Updates

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരുടെ പേരില്‍ ഇറ്റലി ലോകകപ്പ് ജേഴ്‌സി പുറത്തിറക്കി

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരുടെ പേരില്‍ ഇറ്റലി ലോകകപ്പ് ജേഴ്‌സി പുറത്തിറക്കി

ടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാവികരുടെ പേരില്‍ ഇറ്റലി ജേഴ്‌സി പുറത്തിറക്കി. കേസില്‍ വിചാരണ തടവുകാരായി ഇന്ത്യയില്‍ കഴിയുന്ന ലെസ്‌തോറ മാസി മിലിയാനോയുടെയും സാല്‍വതോറ ഗിറോണിന്റെയും പേരുകള്‍ ആലേഖനം ചെയ്ത ജേഴ്‌സിയാണ് ഇറ്റലി പുറത്തിറക്കിയിരിക്കുന്നത്.

നാവികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഇറ്റലിയുടെ ഫുഡ്‌ബോള്‍ ടീം ജേഴ്‌സി പുറത്തിറക്കിയത്. കൂടാതെ ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുന്ന ലോകകപ്പ് വേദിയില്‍ വിഷയം ഉന്നയിക്കുന്നതിലൂടെ കടല്‍ക്കൊല കേസില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനും ഇറ്റലി ഉദ്ദേശിക്കുന്നുണ്ട്.

മറീനുകളുടെ മോചനം സംബന്ധിച്ച് മോഡി സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് ഇറ്റലി പ്രതികരിച്ചിരുന്നു. ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി റോബര്‍ട്ട് പിനോദ്രിയാണ് ഇക്കാര്യം പറഞ്ഞത്. കേസില്‍ മോഡി സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഇറ്റലി വ്യക്തമാക്കിയിരുന്നു. ഈ നീക്കങ്ങളുടെ ഭാഗമായാണ് ഇറ്റലി ലോകകപ്പ് വേദിയിലും കടല്‍ക്കൊല വിഷയം സജീവമാക്കാന്‍ ശ്രമം തുടങ്ങിയത്.

Scroll To Top