Sunday December 04, 2016
Latest Updates

‘കടലില്‍ ലാന്‍ഡിംഗ് ,അല്ലെങ്കില്‍ എഞ്ചിന്‍ പൊട്ടിത്തെറി …മരണം മുന്‍പില്‍ കണ്ട യൂറോപ്പ് എയര്‍ പോസ്റ്റ് വിമാന യാത്രികര്‍ക്ക് പുനര്‍ജന്മം 

‘കടലില്‍ ലാന്‍ഡിംഗ് ,അല്ലെങ്കില്‍ എഞ്ചിന്‍ പൊട്ടിത്തെറി …മരണം മുന്‍പില്‍ കണ്ട യൂറോപ്പ് എയര്‍ പോസ്റ്റ് വിമാന യാത്രികര്‍ക്ക് പുനര്‍ജന്മം 

വെനീസ്: മലേഷ്യന്‍ വിമാനം കാണാതായി കൃത്യം ആറ് മാസം തികഞ്ഞ ഇന്നലെ മറ്റൊരു വിമാന ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. ഫ്രഞ്ച് എയര്‍ലൈന്‍സായ യൂറോപ്പ് എയര്‍പോസ്റ്റിന്റെ ബോയിംഗ് 737 വിമാനമാണ് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. നിറയെ യാത്രക്കാരുമായി സ്പ്ലിറ്റില്‍ നിന്ന് നാന്റെസിലേക്ക് പോകുകയായിരുന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി വെനീസില്‍
ഇറക്കുകയായിരുന്നു.

വിമാനത്തിന്റെ എഞ്ചിനില്‍ തീ പിടിച്ചതായും വിമാനം അടിയന്തരമായി കടലില്‍ ഇറക്കാന്‍ പോകുകയാണെന്നും പൈലറ്റ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. യാത്രക്കാര്‍ ഉടന്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ക്യാബിന്‍ ക്രൂ നിര്‍ദ്ദേശംനല്‍കിയിരുന്നു. ഒന്നുകില്‍ കടലില്‍ അടിയന്തര ലാന്‍ഡിംഗ് അല്ലെങ്കില്‍ തീ പിടിച്ച എഞ്ചിനില്‍ നിന്ന് പൊട്ടിത്തെറി. ഈ രണ്ട് സാധ്യതകളാണ് മുന്നിലുള്ളതെന്നും പൈലറ്റ് വ്യക്തമാക്കി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.

എന്നാല്‍ വെനീസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചതോടെ വന്‍ ദുരന്തം വഴിമാറി.വിമാനം പറന്നു ഉയര്‍ന്ന് അധികം വൈകാതെ തന്നെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതായി പിന്‍ സീറ്റുകളില്‍ യാത്ര ചെയ്തിരുന്നവര്‍ പറഞ്ഞു. അതേസമയം എഞ്ചിന്‍തകരാറ് ഉണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

Scroll To Top