Monday December 05, 2016
Latest Updates

കടലിന് മേലെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ഷാനന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി

കടലിന് മേലെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ഷാനന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി

ലിമറിക്ക്: കനേഡിയന്‍ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഷാനന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി. അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്നു ഒരു ബിസിനസ് ജെറ്റാണ് ഷാനനില്‍ അടിയന്തരമായി ഇറക്കിയത്. കാനഡ്എയര്‍ ചലഞ്ചര്‍ 604 വിമാനം ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് എഞ്ചിന്‍ തകരാറിലായത്.

വിമാനത്തില്‍ 8 യാത്രക്കാരുണ്ടായിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ലണ്ടനിലെ ലൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായത്. വിഐഎച്ച് എക്‌സിക്യൂജെറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിലാണ് എഞ്ചിന്‍ തകരാറ് കണ്ടെത്തിയത്. 

തുടര്‍ന്ന് വിമാനത്തിന്റെ ക്യാബിന്‍ ക്രൂ ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയില്‍ വിവരം അറിയിക്കുകയും ഷാനനില്‍ വിമാനം ഇറക്കാന്‍ അനുമതി തേടുകയുമായിരുന്നു. രണ്ട് എഞ്ചിനുകളില്‍ ഒന്നാണ് തകരാറിലായത്. വിമാനം ശാനൈല്‍ ഇറക്കുന്നതിനു മുന്നോടിയായി എന്നിസില്‍ നിന്നും ലിമെറിക്കില്‍ നിന്നും ആംബുലന്‍സുകളും അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകളും സജ്ജമാക്കി നിര്‍ത്തിയിരുന്നു. 4.52 ഓടെ വിമാനം ഷാനനില്‍ സുരക്ഷിതമായി ഇറക്കി. രാത്രി വൈകിയും എഞ്ചിന്‍ തകരാറ് പരിഹരിക്കാന്‍ ഷാനനിലെ എഞ്ചിനീയര്‍മാര്‍ ശ്രമം തുടരുന്നുന്നതായാണ് ഇത് സംബന്ധിച്ച് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.

Scroll To Top