Tuesday December 06, 2016
Latest Updates

കടം കയറി വീട് വില്‍ക്കാനിരുന്ന ഡബ്ലിന്‍കാരന് ലോട്ടറി അടിച്ചു

കടം കയറി വീട് വില്‍ക്കാനിരുന്ന ഡബ്ലിന്‍കാരന് ലോട്ടറി അടിച്ചു

ഡബ്ലിന്‍: കടം കയറി വീട് വില്‍ക്കാനിരുന്ന ആള്‍ക്ക് ലോട്ടറി അടിച്ചു.അയര്‍ലണ്ടിലെ സ്‌ക്രാച് ലോട്ടോ വഴിയാണ് 500,000 യൂറോയാണ് ഇയാള്‍ക്ക് സമ്മാനം ലഭിച്ചത്. ലക്ഷാധിപതി ആയെങ്കിലും ഇയാള്‍ തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇന്നലെ ഡബ്ലിനിലെ നാഷണല്‍ ലോട്ടറി ആസ്ഥാനത്ത് എത്തി ഇയാള്‍ സമ്മാനത്തുക കൈപ്പറ്റി. ഒരു മാസം മുമ്പ് വരെ ഇയാള്‍ വീട് വില്‍ക്കാനായി ഓടി നടക്കുകയായിരുന്നു. ഇനി വീട് വില്‍ക്കേണ്ടതില്ലെന്നു മാത്രമല്ല മോര്‍ട്ട്‌ഗേജ് ബാധ്യത തീര്‍ക്കാനും ഇയാളുടെ കൈവശം ആവശ്യത്തിനു പണം ലഭിച്ചു.

ഏതാനും ആഴ്ചകള്‍ മുമ്പ് ഇയാള്‍ക്ക് സ്‌ക്രാച്ച് കാര്‍ഡിലൂടെ 1,000 യൂറോ സമ്മാനം ലഭിച്ചിരുന്നു. ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ എന്ന ധാരണയിലാണ് ഇയാള്‍ വീണ്ടും സ്‌കാര്‍ച്ച് കാര്‍ഡ് വാങ്ങിയത്. അതിന്റെ റിസള്‍ട്ട് നോക്കിയപ്പോഴാണ് 50,000 യൂറോ ലോട്ടറി അടിച്ചതായി അറിഞ്ഞത്. ഇതോടെ ഇയാള്‍ വീട്ടിലെത്തി ഭാര്യയെ ലോട്ടറി ടിക്കറ്റ് കാണിച്ചു. സമ്മാനത്തുക 50,000 യൂറോ അല്ല
മറിച്ച് 5000,000 യൂറോയാണെന്ന് ഇയാളുടെ ഭാര്യയാണ് തിരിച്ചറിഞ്ഞത്. അതോടെ ഇയാളുടെ ഞെട്ടല്‍ ഇരട്ടിച്ചു.

കടം കയറി ഒരു പ്രതീക്ഷയുമില്ലാതെ ജീവിച്ച തനിക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ചുവെന്ന് ആദ്യം വിശ്വസിക്കാനായില്ലെന്നു ലസ്‌കില്‍ നിന്നുള്ള അജ്ഞാത ഭാഗ്യവാന്‍ പറഞ്ഞു.

Scroll To Top