Monday December 05, 2016
Latest Updates

കഞ്ചാവ് കൃഷി പ്രോത്സാഹനം നടന്നേക്കില്ല: എതിര്‍ ബില്ലും വരുന്നു

കഞ്ചാവ് കൃഷി പ്രോത്സാഹനം നടന്നേക്കില്ല: എതിര്‍ ബില്ലും വരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കഞ്ചാവ് ഉത്പാദനവും വില്പനയും ഉപഭോഗവും നിയന്ത്രിക്കുന്നതിനായി നിയമം വേണമെന്ന സ്വകാര്യ പ്രമേയത്തെക്കുറിച്ച് അടുത്ത ആഴ്ച്ച ഐറിഷ് പാര്‍ലിമെന്റില്‍ മൂന്നുമണിക്കൂര്‍ ചര്‍ച്ച നടത്തും. അടുത്ത ചൊവ്വയും ബുധനും രാത്രി ഇതിനായി സമയം നീക്കി വെച്ചിട്ടുണ്ട്

സ്വതന്ത്ര റ്റിഡി ലൂക് മിംഗ് ഫ്‌ലനഗന്‍ കഞ്ചാവു കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ബില്ലിനെ
എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. അടുത്ത ആഴ്ച്ച രണ്ടു ദിവസങ്ങളിലായി റ്റിഡിമാര്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ് പ്രമേയം വോട്ടിനു വിടാന്‍ തീരുമാനിക്കുക.

രണ്ടു പ്രധാന സര്‍ക്കാര്‍ പാര്‍ട്ടികളായ ഫിന്‍ഗീലും സിന്‍ ഫിനും ഫ്‌ലനഗന്റെ ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ് ചെയ്തത്.
സഭയുടെ ടെക്‌നിക്കല്‍ ഗ്രൂപ്പില്‍ സ്വതന്ത്ര റ്റിഡികളെ ഉള്‍പ്പെടുത്തുന്നതിനെ ഫിന്‍ഗീല്‍ റ്റിഡി ഡറിക്ക് കീറ്റിംഗ് എതിര്‍ത്തിരുന്നു. ഫ്‌ലനഗനെ പോലുള്ള റ്റിഡിമാര്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവരുന്നതിലൂടെ സമയനഷ്ടമുണ്ടാവുകയാണെന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ഡറിക്ക് കീറ്റിംഗ് പറഞ്ഞു.

ഇതുവരെയായി ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷനേര്‍സിലെ ഒരംഗമായ ഡോക്ടര്‍ കാതല്‍ ഒ’സുല്ലിബന്‍ മാത്രമാണ് ഫ്‌ലനബന്റെ ബില്ലിനെ പിന്തുണച്ചിട്ടുള്ളു.

Scroll To Top