Thursday December 08, 2016
Latest Updates

കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥികളുടെ കേസ് വിധി പറയുന്നതിനായി മാറ്റി

കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥികളുടെ കേസ് വിധി പറയുന്നതിനായി മാറ്റി

ഡബ്ലിന്‍: കഞ്ചാവുമായി പിടിയിലായ സെന്റ് സ്റ്റീഫന്‍സ്ഗ്രീനിലെവിദ്യാര്‍ത്ഥികളുടെ കേസ് വിധി പറയുന്നതിനായി മാറ്റി. കഴിഞ്ഞ ജൂണിലാണ് ജാസണ്‍ കൊസ്റ്റെലോ (18), സിയാനന്‍ സിംപ്‌സന്‍ (18) എന്നീ വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്ന് 800 യൂറോ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായോ വിതരണത്തിനായോ വിദ്യാര്‍ത്ഥികള്‍ കൈവശം വച്ചു എന്നാണു കേസ്.

കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിധി പറയുന്നതിന് ആറ് മാസത്തേക്ക് മാറ്റി വച്ചു.പഠനത്തില്‍ സമര്‍ഥരും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരുമായ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നതിനാണ് കേസ് ആറ് മാസത്തേക്ക് മാറ്റി വച്ചത്. ഡബ്ലിന്‍ ജില്ലാ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജാസണ്‍ കെല്ലി ബീച്ച്‌സ്വദേശിയും, സിംപ്‌സന്‍ ക്വെ സ്ട്രീറ്റ് സ്വദേശിയുമാണ്.. അതേസമയം തങ്ങളെ ക്രിമിനല്‍ റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തരുതെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Scroll To Top