Thursday December 08, 2016
Latest Updates

കഞ്ചാക്കോ ബോബന്റെ ‘ലോ പോയിന്റ്’, പ്രദര്‍ശനം നീട്ടി

കഞ്ചാക്കോ ബോബന്റെ ‘ലോ പോയിന്റ്’, പ്രദര്‍ശനം നീട്ടി

കുഞ്ചാക്കോ ബോബന്‍ അഭിഭാഷകന്റെ റോളിലെത്തുന്ന ലോ പോയിന്റെ തീയറ്ററുകളിലെത്താന്‍ വൈകുമെന്ന് സൂചന. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന മാര്‍ച്ച് ആദ്യവാരം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

തന്റെ ആദ്യ ചിത്രമായ ഫ്രൈഡെ മികച്ച വിജയം നല്കിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാമത്തെ ചിത്രമൊരുക്കിയ ലിജിന്‍ പുതിയ ചിത്രത്തില്‍ അഭിഭാഷകനും തന്റെ ക്ലയന്റും തമ്മിലുള്ള കഥയാണ് പറയുന്നത്.

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ കേരളത്തിലെ കോളേജുകുമാരികളുടെ മനസ്സില്‍ തീ കോരിയിട്ട് കടന്നു വന്ന ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബാന്‍ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളാണ്. കോമഡിയും സെന്ടിമെസും സീരിയസും ഒരുപോലെ കൈകാര്യം ചെയ്യുന്ന ചാക്കോച്ചനെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഡാന്‍സറായാണു വിലയിരുത്തുന്നത്. പഴയകാല മലയാള സിനിമയുടെ ഈറ്റില്ലമായ ഉദയ കുടുംബത്തിലെ പിന്മുറക്കാരനായ ചാക്കോച്ചനു ഇന്ന് കൈ നിറയെ സിനിമയാണ്. ട്രാഫിക് എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയിലൂടെ കടന്നുവന്ന നമിത പ്രമോദ് പുതിയ തീരങ്ങള്‍, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, സൌണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്നു..

Scroll To Top