Sunday December 04, 2016
Latest Updates

കക്ക വീണ്ടും മിലാനിലേക്ക്…

കക്ക വീണ്ടും മിലാനിലേക്ക്…

എ.സി. മിലാനിലൂടെ ലോകം കീഴടക്കിയ ബ്രസീലിയന്‍ താരം കക്ക വീണ്ടും മിലാന്റെജഴ്‌സി അണിയാന്‍ ഒരുങ്ങുന്നു. സ്പാനിഷ് ടീം റയല്‍ മാഡ്രിഡില്‍ നിരാശയോടെ തുടരുന്ന കാക്കക്ക് ആശ്വാസമാണ് മിലാന്റെ തിരിച്ചുള്ള വിളി.

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇറ്റാലിയന്‍ സീരിഎയിലില്‍ വിയര്‍ക്കുന്ന മിലാനും പകരക്കാരന്റെ സീറ്റില്‍ ഇരിക്കുന്ന കക്കയ്കും വളരെയധികം ആശ്വാസകരമാണ് ഈ ട്രാന്‍സ്ഫര്‍.

‘ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുന്നു’ എന്നാണ് മാഡ്രഡില്‍ നിന്നും മടങ്ങുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് താരം പറഞ്ഞത്. 2007ല്‍ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിന് അര്‍ഹനായ കക്കയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മിലാന്റെ ഫുട്‌ബോള്‍ പ്രേമികള്‍

Scroll To Top