Monday December 05, 2016
Latest Updates

ഔഗ്‌നിഷ് റിഫൈനറിയിലേക്ക് ടാങ്കര്‍ കൊണ്ടുപോകുന്നതിനാല്‍ ലിമെറിക്കില്‍ അര്‍ദ്ധരാത്രി വരെ ഗതാഗതക്കുരുക്ക് 

ഔഗ്‌നിഷ് റിഫൈനറിയിലേക്ക് ടാങ്കര്‍ കൊണ്ടുപോകുന്നതിനാല്‍ ലിമെറിക്കില്‍ അര്‍ദ്ധരാത്രി വരെ ഗതാഗതക്കുരുക്ക് 

ഡബ്ലിന്‍: ലിമെറിക്കില്‍ ഇന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഔഗ്‌നിഷ് അലുമിന റിഫൈനറിയിലേക്കുള്ള സംഭരണ ടാങ്കുകള്‍ കൊനുപോകുന്നതിന്റെ ഭാഗമായി റോഡ് ബ്ലോക്ക് ആകുമെന്നാണ് മുന്നറിയിപ്പ്. കോര്‍ക്കിലെ കില്‍മലോക്കില്‍ നിന്ന് ചാര്‍ല്വിലെ, ന്യൂകാസില്‍ വെസ്റ്റ് വഴിയാണ് ടാങ്കര്‍ കൊണ്ട് പോകുന്നത്. രാവിലെ 9.30 മുതല്‍ ടാങ്കറുകളുടെ നീക്കം ആരംഭിക്കും. മുഴുവനായി ടാങ്കറുകള്‍ റിഫൈനറിയില്‍ എത്തിക്കാന്‍ അര്‍ദ്ധരാത്രി വരെ സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതിനാല്‍ ഈ റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ടാങ്കറുകളുമായി പോകുന്ന വാഹന വ്യൂഹത്തെ ഗാര്‍ഡ അനുഗമിക്കും. കില്‍മലോക്കിലെ ആര്‍515 മുതല്‍ ചാര്‍ല്വിലെ വരെയും ചാര്‍ല്വിലെയ്ക്കും ഓ രൂര്‍ക്‌സ് ക്രോസിനും ഇടയ്ക്കും ഓ രൂര്‍ക്‌സ് ക്രോസിലെ ആര്‍518, ആര്‍520 മുതല്‍ ന്യൂ കാസില്‍ വെസ്റ്റ് വരെയും ന്യൂകാസിലിലെ ആര്‍521 മുതല്‍ ഷനഗോള്‍ഡെന്‍ വരെയും ഷനഗോള്‍ഡനിലെ എന്‍69 മുതല്‍ ഔഗ്‌നിഷ് വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്കി. 

ടാങ്കറും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹത്തെ കടന്നു പോകാന്‍ അനുഅദിക്കില്ലെന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാങ്കറും വാഴിച്ചു കൊണ്ടുള്ള വാഹനവ്യൂഹം കടന്നു പോകുന്നത് വരെ അത് കടന്നു പോകുന്ന എല്ലാ റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും. അയര്‍ലണ്ടില്‍ അലുമിന ഉല്‍പ്പാദിപ്പിക്കുന്ന ഏക റിഫൈനനറിയാണ് ഔഗ്‌നിഷ് റിഫൈനറി. 

കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ റിഫൈനറിയില്‍ 450 ഓളം ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ഈ റിഫൈനറിയില്‍ നിന്ന് ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ കഴിഞ്ഞയിടെ പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കമ്പനിയില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം ഒരു മുഖ്യ പ്രചാരണ വിഷയമാണ്

Scroll To Top