Friday December 09, 2016
Latest Updates

ഓ സി ഐ കാര്‍ഡ് :ഇന്ത്യന്‍ എംബസി അലംഭാവം കാട്ടുന്നുവെന്ന് പരാതി ശക്തമാവുന്നു 

ഓ സി ഐ കാര്‍ഡ് :ഇന്ത്യന്‍ എംബസി അലംഭാവം കാട്ടുന്നുവെന്ന് പരാതി ശക്തമാവുന്നു 

ഡബ്ലിന്‍:ഇന്ത്യന്‍ എംബസിയില്‍ ഐ ഓ സി കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നതായി പരാതിയുയര്‍ന്നു.സമീപകാലത്ത് ഐറിഷ് പൗരത്വം സ്വീകരിച്ച നൂറു കണക്കിന് പേര്‍ക്കാണ് ഓ സി ഐ കാര്‍ഡിന് താമസം നേരിടേണ്ടി വന്നിരിക്കുന്നത്.

അംഗീകരിച്ച ഓ സി ഐ കാര്‍ഡ് ഡല്‍ഹിയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വിതരണത്തിനായി അയച്ചിട്ടുണ്ടെന്ന് അപേക്ഷകനെ അറിയിക്കുന്നുണ്ടെങ്കിലും ഡബ്ലിനില്‍ കാര്‍ഡ് എത്താന്‍ ഒരു മാസം വരെ സമയമെടുക്കുന്നു എന്നാണ് ആക്ഷേപം.ചിലര്‍ക്കെങ്കിലും ഒരു മാസമെന്ന ഈ കാത്തിരിപ്പ് കാലാവധിയും നീളുന്നതായാണ് കാണുന്നത്.

ഡല്‍ഹിയില്‍ നിന്നും ഡബ്ലിനില്‍ എത്താന്‍ ഒരു മാസം സമയം എടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലാതിരിക്കെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍  അലംഭാവം കാട്ടുകയാണ് എന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

കാര്‍ഡിന് അപേക്ഷിച്ചാല്‍ മൂന്ന് മാസം വരെ താമസം ഉണ്ടാകാമെന്ന് ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ അറിയിപ്പുണ്ടെങ്കിലും 2014 ഫെബ്രുവരിയ്ക്ക് മുന്‍പ് അപേക്ഷിച്ച അനവധി പേര്‍ക്ക് ഇനിയും ഓ സി ഐ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നതാണ് അറിയാന്‍ കഴിയുന്നത്.എംബസിയിലേക്ക് ഇത് സംബന്ധിച്ചു ഇ മെയിലോ കത്തോ അയച്ചാലും മറുപടിയുണ്ടാകാറില്ലെന്ന് നിരവധി അപേക്ഷകര്‍ ‘ ഐറിഷ് മലയാളിയോട് ‘പറഞ്ഞു.

അതേസമയം എംബസിയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ജനസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ ആലോചനയുണ്ടെന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ രാധിക ലോകേഷ് കഴിഞ്ഞ മാസം ചേര്‍ന്ന ഇന്ത്യന്‍ സംഘടനകളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം ഇത്തരം ഒരു ജനസഭ ചേര്‍ന്നെങ്കിലും അംഗുലീപരിമിതമായ പരാതിക്കാരെ അതില്‍ പങ്കുചേരാന്‍ എത്തിയിരുന്നുള്ളൂ എന്നും അമ്പാസിഡര്‍ വെളിപ്പെടുത്തി.

Scroll To Top