Friday December 02, 2016
Latest Updates

ഓ ഐ സി സി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു 

ഓ ഐ സി സി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു 

ഡബ്ലിന്‍:ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 31മത് രക്തസാക്ഷിത്വ ദിനം ഓ .ഐ.സി.സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടിലും ആചരിച്ചു. തന്റെ ജീവിത രക്തം കൊണ്ട് ഭാരത മണ്ണിന്റെ ചരിത്രം രചിച്ച ഉരുക്ക് വനിത ഇന്ദിര പ്രിയദര്‍ശിനി ഗാന്ധി ബഹുഭൂരിപക്ഷം ഇന്ത്യന്‍ ജനങ്ങളുടെ മനസിലും ദേശസ്‌നേഹത്തിന്റെ തീജ്വാല പകര്‍ന്ന് നല്‍കിയ ധീര വനിതയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

ഓ .ഐ.സി.സി ചെയര്‍മാന്‍ എം.എം.ലിങ്ക്‌വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ചു.നവ ഇന്ത്യയുടെ ഭാഗധേയം തീരുമാനിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരയ്ക്കല്‍ ആശംസാ പ്രസംഗത്തില്‍ അനുസ്മരിച്ചു.

കുര്യന്‍ കുരിഗിക്കല്‍ ഭദ്രദീപം തെളിച്ചു.ഓ .ഐ.സി സി വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍,ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍,സൗത്ത് കൗണ്ടി പ്രസിഡന്റ് ജനീഷ് ക്രമ്ലിന്‍, എന്നിവരും പ്രസംഗിച്ചു 

Scroll To Top