Thursday December 08, 2016
Latest Updates

ഓ ഐ സി കാര്‍ഡ് സര്‍ക്കാരിന് ചാകര :ഇന്ത്യയിലെ വിലാസം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു

ഓ ഐ സി കാര്‍ഡ് സര്‍ക്കാരിന് ചാകര :ഇന്ത്യയിലെ വിലാസം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു

ലാസ്‌വെഗാസ്: വിദേശ ഇന്ത്യാക്കാര്‍ക്കായി ആരംഭിച്ച ഒ.സി.ഐ കാര്‍ഡ് സര്‍ക്കാരിന് ചാകരയാകുന്നു. ഈ വര്‍ഷം ജൂലൈ മാസം വരെയുള്ള കണക്ക് പ്രകാരം 1,372,624 ഓസിഐ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിന് കിട്ടിയത് 2340 കോടി രൂപ.

ഓ സി ഐ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിക്കുവാനും, അതിലെ മാനദണ്ഡങ്ങള്‍ പാലിക്കുവാനും ഒരു സാധാരണ അപേക്ഷകന് ബാലികേറാമലയാണ്. ഓസിഐ കാര്‍ഡിനുള്ള അപേക്ഷയുടെ കടുത്ത നിബന്ധനകള്‍, കഴിവതും ഒഴിവാക്കണമെന്ന് പ്രമുഖ വിദേശ ഇന്ത്യാക്കാരുടെ സംഘടനകള്‍ വിദേശകാര്യ മന്ത്രാലയത്തോട് പലവട്ടം ആവശ്യം ഉന്നയിച്ചിരുന്നു.

ഓ സി ഐ കാര്‍ഡ് കിട്ടിയാലും പ്രശ്‌നം തീരുന്നില്ല. 20 വയസ്സിനു താഴെയുള്ളവരും, 50 വയസ്സിനു മുകളിലുള്ളവരും വിദേശ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനോടൊപ്പം ഓ സി ഐ കാര്‍ഡും പുതുക്കണ്ടാതാണ്. 21 വയസുള്ളവര്‍ മുതല്‍ 49 വയസുള്ളവര്‍ വരെ ഓ സി ഐ കാര്‍ഡ് പുതുക്കേണ്ടതില്ല.
ഓ സി ഐ കാര്‍ഡില്‍ കാര്‍ഡുടമയുടെ വിദേശത്തെ വിലാസമുണ്ട്, ഇന്ത്യയിലെ വിലാസമില്ല. ഇത് ഒരു തിരിച്ചറിയല്‍ രേഖയായി ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ വകുപ്പും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ കാര്‍ഡ് ഇഷ്യൂ ചെയ്ത വകുപ്പ് പോലും ഇതിനെ ഒരു ആധികാരിക തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്നില്ല എന്നതാണ് വിരോധാഭാസം.
ഒരു കയ്യില്‍ വിദേശ പാസ്‌പോര്‍ട്ടും, മറുകയ്യില്‍ ഓ സി ഐ കാര്‍ഡുമായി തദ്ദേശ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു അപേക്ഷ കൊടുത്ത് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാല്‍ എല്ലാം ശരിയാവും എന്ന് പ്രവാസികാര്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
ഓ സി ഐ കാര്‍ഡിന്റെ എണ്ണം കൂടുന്നതോടൊപ്പം, അതിന്റെ പ്രയോജനങ്ങള്‍ , ലഭ്യത, കാലതാമസം മുതലായവ സര്‍ക്കാര്‍ തലത്തില്‍ പരിഗണിക്കണ്ടതാണ്. ഇന്ത്യയിലെ വിലാസം ഉള്‍പ്പെടുത്തി, നാമമാത്രമായ ഫീസ് ഈടാക്കി, പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ഓ സി ഐ കാര്‍ഡ് പുതുക്കത്തക്കവിധം ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു

 

Scroll To Top