Saturday December 10, 2016
Latest Updates

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 29000ഉം നിഫ്റ്റി 8800ഉം കടന്നു

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 29000ഉം നിഫ്റ്റി 8800ഉം കടന്നു

ഓഹരി സൂചകകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് സൂചിക 29000ഉം നിഫ്റ്റി 8800ഉം കടന്നു. മൂലധന സാമഗ്രി, ഉപഭോക്തൃ ഉത്പന്നങ്ങള്‍, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നേട്ടത്തിന് സഹായകമായത്.

165.06 പോയന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 29044.44ലും 53.65 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8834ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1136 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടം കൊയ്തവരില്‍ പ്രമുഖര്‍. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്പിസിഎല്‍, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയവക്ക് ഇന്നത്തെ വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിക്കേണ്ടി വന്നു.

 

Scroll To Top