Sunday December 04, 2016
Latest Updates

ഓഹരി വിപണിയിലും മോഡി തരംഗം; രൂപ റെക്കോഡ് നിരക്കില്‍

ഓഹരി വിപണിയിലും മോഡി തരംഗം; രൂപ റെക്കോഡ് നിരക്കില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിച്ചു. ഡോളറിനെതിരെ പതിനൊന്ന്
മാസത്തെ ഉയര്‍ന്ന നിരക്കിലാണ് രൂപ. ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപ
24 പൈസ മൂല്യം വര്‍ദ്ധിപ്പിച്ച് 58.76 രൂപയായി. യൂറോയ്‌ക്കെതിരെയും രൂപ കുതിച്ചുകയറുകയാണ്.80.64 ആണ് യൂറോയുടെ വില .കഴിഞ്ഞ ജൂണ്‍ 18 ന് ശേഷം
രൂപയുടെ മൂല്യം ഇത്രയും ഉയരുന്നത് ഇത് ആദ്യമായാണ്. വോട്ടെണ്ണല്‍ ദിവസമായ
മെയ് 16 മുതല്‍ രൂപ നേട്ടം കൊയ്യാന്‍ തുടങ്ങിയിരുന്നു.

യൂറോയുടെ വിനിമയ മൂല്യത്തിലെ കുറവിനെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നത് കുറഞ്ഞുവെന്ന് ബാങ്കുകള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന മെയ് 16 ന് തന്നെ രൂപയുടെ മൂല്യം 1 രൂപ
വര്‍ദ്ധിച്ചിരുന്നു. മോഡി തരംഗത്തില്‍ ഉണ്ടായ ഈ മൂല്യ വര്‍ദ്ധനവിനെ ദേശീയ
മാധ്യമങ്ങളും സാമ്പത്തിക വിദഗ്ദരും മോഡിണോമിസ് അഥവാ മോഡിയുടെ സാമ്പത്തിക
ശാസ്ത്രം എന്ന് പോലും വിശേഷിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പ്
58.47 രൂപയായിരുന്നു രൂപയുടെ ഏറ്റവും ഉയര്‍ന്ന മൂല്യം. ഈ റെക്കോഡ് നേട്ടം
മറികടന്ന് പതിനൊന്ന് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നേട്ടമാണ് രൂപ
കൈവരിച്ചിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍
75 ശതമാനം ഇടിഞ്ഞിരുന്നു. ഈ തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ഓഹരി
വിപണിയില്‍ നിന്ന് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മോഡിയുടെ
നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനകള്‍ പുറത്ത്
വന്നു തുടങ്ങിയപ്പോള്‍ തന്നെ ഓഹരി വിപണി സജീവമായിരുന്നു.

Scroll To Top