Wednesday December 07, 2016
Latest Updates

ഓസ്‌ട്രേലിയയിലേയ്ക്ക് നേഴ്‌സുമാരുടെ ഒഴുക്ക് തുടരുന്നു ,കഴിഞ്ഞ വര്‍ഷം പി ആര്‍ ലഭിച്ചത് അയര്‍ലണ്ടില്‍ നിന്നുള്ള 5000 സ്‌കില്‍ഡ് ജീവനക്കാര്‍ക്ക്

ഓസ്‌ട്രേലിയയിലേയ്ക്ക് നേഴ്‌സുമാരുടെ ഒഴുക്ക് തുടരുന്നു ,കഴിഞ്ഞ വര്‍ഷം പി ആര്‍ ലഭിച്ചത് അയര്‍ലണ്ടില്‍ നിന്നുള്ള 5000 സ്‌കില്‍ഡ് ജീവനക്കാര്‍ക്ക്

കാന്‍ബറ: അയര്‍ലണ്ടില്‍ നിന്നുള്ള മലയാളികളായ നേഴ്‌സുമാരും,ചെഫുമാരും അടക്കം 4784 സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) ലഭിച്ചതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.നഴ്‌സുമാര്‍, അക്കൌണ്ടന്റുമാര്‍, എഞ്ചിനീയര്‍മാര്‍, ചെഫുമാര്‍ ,ഇലക്ട്രീഷ്യന്‍ ജോലിക്കാര്‍, കാര്‍പെന്റര്‍ തുടങ്ങിയ വിഭാഗം ജോലിക്കാരിലെ സ്‌കില്‍ഡ് ജീവനക്കാര്‍ക്കാണ് ഓസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം പിആര്‍ നല്‍കിയത്.മെഡിക്കല്‍ പ്രൊഫഷനില്‍ ഉള്ളവരാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പി ആര്‍ നേടിയവര്‍.

ഈ വര്‍ഷവും നേഴ്‌സുമാരുടെ വന്‍ ഒഴുക്ക് തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുടിയേറ്റക്കാരെ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷവും പ്രതീക്ഷിക്കുന്നതായി നേരത്തെ ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു 

അയര്‍ലണ്ടില്‍ നിന്ന് കുടിയേറുന്നവരില്‍ ഭൂരിപക്ഷം പേരും ആദ്യ വര്‍ഷങ്ങളില്‍ കിഴക്കന്‍ ഓസ്‌ട്രേലിയയിലോ ന്യൂ സൌത്ത് വെയില്‍സിലോ കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 12,000 അയര്‍ലണ്ടുകാര്‍ക്ക് വര്‍ക്കിംഗ് ഹോളിഡേ വിസയും 11,000 സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് താല്‍ക്കാലിക വര്‍ക്ക് വിസയും ലഭിച്ചു. അയര്‍ലണ്ടില്‍ നിന്ന് മറ്റ് രാജ്യങ്ങളില്‍ പെര്‍മനന്റ് റെസിഡന്‍സി വിസയ്ക്ക് ശ്രമിക്കുന്നവരില്‍ ഏറ്റവുമധികം ആളുകള്‍ സ്ഥിര താമസമാക്കാന്‍ താല്‍പ്പര്യപ്പെടുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യുകെ, യുഎസ്എ എന്നീ രാജ്യങ്ങളാണുള്ളത്. 

Scroll To Top