Friday December 09, 2016
Latest Updates

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡബ്ലിനില്‍ ജോബ് എക്‌സ്‌പോ

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡബ്ലിനില്‍ ജോബ് എക്‌സ്‌പോ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജോബ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിലാണ് ജോബ് എക്‌സ്‌പോ. ഒരാള്‍ക്ക് 10 യൂറോയാണ് പ്രവേശന ഫീസ്. മെയ് 17,18 തീയതികളിലാണ് എസ്‌ക്‌പോ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എല്ലാം ജോബ് എസ്‌ക്‌പോയില്‍ വിശദീകരിക്കും. കൂടാതെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പ്രതിനിധികളും ഇമിഗ്രേഷന്‍ വകുപ്പ് അധികൃതരും തൊഴില്‍ദാതാക്കളും എക്‌സ്‌പോയില്‍ പങ്കെടുക്കും.

ജോലിക്കായി കുടിയേറാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് സ്ഥിര താമസത്തിനായി കുടിയേറുന്നവര്‍ക്കും ആവശ്യമായ എല്ലാ ഉപദേശവും എക്‌സ്‌പോയില്‍ നിന്ന് ലഭിക്കുന്നതാണ്. വര്‍ക്കിംഗ് എബ്രോഡ് എന്ന വെബ്‌സൈറ്റിന്റെ
നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇമിഗ്രേഷന്‍ ചെയ്യുന്നതിന് ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളിലാണ് ജോബ് എക്‌സ്‌പോയില്‍ ക്ലാസുകള്‍ നല്കുക. ഇമിഗ്രേഷന്‍ വകുപ്പിലെ അധികൃതരെ കൂടാതെ വിസസംബന്ധമായ വിവരങ്ങള്‍ നല്കുന്നതിനും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ക്ക് പുറമേ ഓസ്‌ട്രേലിയയില്‍ ചെന്ന് കഴിഞ്ഞാല്‍ അറിയേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും എക്‌സ്‌പോയില്‍ വിവരം നല്കുന്നുണ്ട്. ബാങ്ക് അക്കൌണ്ട്
തുടങ്ങേണ്ടതെങ്ങനെ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങി കുടിയേറ്റക്കാര്‍അറിഞ്ഞിരിക്കേണ്ട മുഴുവന്‍ കാര്യങ്ങള്‍ സംബന്ധിച്ചും വിദഗ്ദ ഉപദേശം ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.workingabroad.net/visit-events/dublin-australia-event/

Scroll To Top