Saturday December 03, 2016
Latest Updates

ഓസിൻ ക്യൂൻ ഡബ്ലിൻ നഗരത്തിന്റെ പുതിയ മേയർ :കുടിയേറ്റക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം

ഓസിൻ ക്യൂൻ ഡബ്ലിൻ നഗരത്തിന്റെ പുതിയ മേയർ :കുടിയേറ്റക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം

ഡബ്ലിൻ ;ഡബ്ലിൻ സിറ്റിയുടെ പുതിയ മേയറായി ലേബർ പാർട്ടിയിലെ ഓസിൻ ക്യൂൻ തിരഞ്ഞെടുക്കപ്പെട്ടു .ബാൾസ്ബ്രിഡ്ജ് -ഡോണിബ്രൂക്ക് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പെംബ്രോക്ക് വാർഡിൽ നിന്നുമുള്ള കൌണ്‍സിലറാണദ്ദേഹം .

യൂറോപ്പിന്റെ ബിസിനസ് വാതയാനമായി ഡബ്ലിൻ സിറ്റിയെ വളർത്താനുള്ളതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നു പുതിയ മേയർ വ്യക്തമാക്കി .ഡബ്ലിനെ ഒരു കുടിയേറ്റ സൗഹൃദസിറ്റിയായി ഉയർത്തുമെന്നും ഓസിൻ ക്യൂൻ വ്യക്തമാക്കി . ഡബ്ലിൻ നഗരത്തിൽ ആകെയുള്ള ജനങ്ങളിൽ 20 % പേരും മറ്റു രാജ്യങ്ങളിൽ നിന്നും വന്നു താമസിക്കുന്നവരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രി റൂറി ക്യൂനിന്റെ സഹോദര പുത്രനാണ് ഓസിൻ ക്യൂൻ ഇന്ത്യക്കാരോട് ഏറെ മമത പുലർത്തുന്ന നേതാവാണ്‌ .

ഡബ്ലിൻ സിറ്റി കൌണ്‍സിൽ പ്രദേശത്ത്‌ ഗണ്യമായ അളവിൽ മലയാളികൾ അടങ്ങുന്ന ഇന്ത്യാക്കാർ ഉണ്ടെങ്കിലും ,സിറ്റി കൌണ്‍സിലിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം പരിമിതമാണ് .ഇന്ത്യൻ വംശജരെക്കാൾ എണ്ണത്തിൽ കുറവായ ആഫ്രിക്കക്കാരും, ഏഷ്യയിൽ നിന്നുള്ള മറ്റു രാജ്യക്കാരും കൌണ്‍സിലിന്റെ സൌകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്.

Scroll To Top