Saturday December 10, 2016
Latest Updates

  ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

  ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

വാട്ടര്‍ഫോര്‍ഡ്: ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലെ സൌത്ത് ഈസ്റ്റ് ഇടവകകള്‍ സംയുക്തമായി വാട്ടര്‍ഫോര്‍ഡില്‍ വച്ചു നടത്തിയ ഫാമിലി കോണ്‍ഫെറന്‍സ് സമാപിച്ചു. യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി കാതോലിക്കേറ്റ് പതാക ഉയര്‍ത്തിയതോടു കൂടി ചടങ്ങുകള്‍ക്കു തുടക്കമായി. ചോദ്യോത്തര വേളകള്‍, സംഗീത പഠന ക്ലാസ്സുകള്‍, ടാലെന്റ്‌റ് പ്രോഗ്രാം വിവിധ ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, കുട്ടികളുടെ ഡാന്‍സ്, സ്‌കിറ്റുകള്‍, വിവിധ ഗായകര്‍ ആലപിച്ച സംഗീത വിരുന്ന്, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി. 

ഞായറാഴ്ച്ച രാവിലെ അഭിവന്ദ്യ തിരുമേനി വി. കുര്‍ബാന അര്‍പ്പിച്ചു. ഡബ്ലിന്‍ സെന്റ് തോമസ്   ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു പള്ളി വികാരി ഫാ. അനീഷ് സാം വി. കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകുന്നതായിരുന്നു. ഫാ. ടി ജോര്‍ജ് നേതൃത്വം നല്‍കിയ കാലിക പ്രാധാന്യമുള്ള ഡിബേറ്റില്‍ നിരവധി ആളുകള്‍ ക്രീയാത്മക പ്രതികരണങ്ങള്‍ നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭയിലെ വൈദികന്‍ റെവ. ജെയിംസന്‍ തുടങ്ങിയവര്‍ നടത്തിയ ക്ലാസുകള്‍ അവതരണത്തിലെ വ്യത്യസ്ഥത കൊണ്ടു ശ്രദ്ധേയമായി. പരിപാടികള്‍ക്ക് ശേഷം കായിക മത്സരങ്ങളും നടത്തി. രണ്ടു ദിവസ്സം നീണ്ടു നിന്ന പരിപാടികളില്‍ അയര്‍ലണ്ടിലെ വിവിധ ഇടവകകളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു. ഫാ. യെല്‍ദൊ വര്‍ഗീസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത :രാജന്‍ വിor4or3

or2 

Scroll To Top