Monday December 05, 2016
Latest Updates

ഓഫീസ് ശുചീകരണത്തിന് ഇനി ഗോ മൂത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍

ഓഫീസ് ശുചീകരണത്തിന് ഇനി ഗോ മൂത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓഫീസ് ശുചീകരണത്തിന് ഇനി ഗോ മൂത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഫിനെയ്‌ലിന് പകരമായി പശു മൂത്രത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗോനെയ്ല്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. പശു മൂത്രത്തില്‍ നിന്ന് ഗോനെയ്ല്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രീയ ബന്ദര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഗോനെയ്ല്‍ വാങ്ങാനാണ് ആലോചന.

ഹോളി കൗ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഗോനെയ്ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തിക്കുക. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഫീസ് ശുചീരണത്തിന് ഗോനെയ്ല്‍ നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചത്. ഈ പദ്ധതിയിലൂടെ പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്നാണ് മേനക ഗാന്ധിയുടെ അവകാശ വാദം.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണത്തിനായി പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനെയ്ല്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതിന് പകരം ഘട്ടം ഘട്ടമായി ഗോനൈല്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും ഓഫീസ് ശുചീകരണത്തിനായി ഗോമൂത്രം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നു.

Scroll To Top