Monday December 05, 2016
Latest Updates

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികദിനത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ സിഖുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികദിനത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ സിഖുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

india-temple-clash-2-388x500അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ സിഖുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വാളുമായി ചേരി തിരഞ്ഞു ഏറ്റുമുട്ടിയ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടിയവര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. 

അകാലിദള്‍ നേതാവ് സിമ്രന്‍ജിത് സിംഗ് മാനിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അകലിദള്‍ പ്രവര്‍ത്തകരും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വാളുകള്‍ക്ക് പുറമേ ലാത്തി കൊണ്ടും സിഖുകാര്‍ പരസ്പരം ആക്രമിച്ചു. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടു നിന്നു. ക്ഷേത്ര സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്നാണ് സംഘര്‍ഷം അടിച്ചൊതുക്കിയത്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായതായാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ മാധ്യമങ്ങള്‍ സംഭവം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല 

1984 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും 20,000 സിഖുകാര്‍ കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമെന്നോണം 1084 ഒക്ടോബര്‍ 30 ന് ഇന്ദിര ഗാന്ധിയുടെ സിഖുകാരനായ അംഗരക്ഷകന്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു

Scroll To Top