Saturday December 03, 2016
Latest Updates

ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ..

ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ..

ഓണ്‍ലൈന്‍ സേവനങ്ങള്‍ ജീവിതത്തില്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു.ഇന്റര്‍നെറ്റില്ലാത്ത ജീവിതം ഒരു ദിവസം പോലും സങ്കല്‍പ്പിക്കാനാവാത്ത നിലയിലാണ് കാര്യങ്ങള്‍. ജീവിതം കൂടുതല്‍ കൂടുതല്‍ ഓണ്‍ലൈനായി ചുരുങ്ങുന്നുവെന്നും പറയാം. എന്നാല്‍ ഈ ഓണ്‍ലൈന്‍ ജീവിതത്തിനിടയില്‍ സ്വന്തം ജീവിതം ഓണ്‍ലൈനില്‍ സുരക്ഷിതമാക്കല്‍ വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു.

ഓണ്‍ ലൈനില്‍ സ്വയം സുരക്ഷിതരാവാന്‍ നാം ഒരുപാടുകാര്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ രംഗത്തെ വിദഗ്ധര്‍ പൊതുവായി പറയുന്ന ചില കാര്യങ്ങള്‍ നോക്കാം

മികച്ച പാസ്‌വേഡോ അല്ലെങ്കില്‍ പാസ്‌വേഡ് മാനേജര്‍ തന്നെയോ സ്വീകരിക്കുക.

കൃത്യമായി അറിയാത്ത അറ്റാച്ച്‌മെന്റുകള്‍ ഒരിക്കലും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.

വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഇ മെയിലിലൂടെ പങ്കുവയ്ക്കാതിരിക്കുക.

ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളെ കുറിച്ച് കൃത്യമായി അറിവുണ്ടായിരിക്കുക.

കൂടാതെ, ഏറ്റവും പുതിയ സോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിക്കുകയും,സുരക്ഷിതമായ സ്ഥാനങ്ങളില്‍ നിന്നുമാത്രം സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ്‌ചെയ്യുകയും വേണമെന്നാണ് സിട്രിക്‌സിലെ ചീഫ് സെക്യൂരിറ്റി സ്ട്രാറ്റജിസ്റ്റ് കര്‍ട്ട് റോമര്‍ പറയുന്നത്.

കുട്ടികളെ ഓണ്‍ലൈന്‍ സുരക്ഷയെ പറ്റി ബോധവാന്മാരാക്കുക, കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ ക്രമീകരിക്കുക. കൂടാതെ വൈഫി റൂട്ടര്‍ വാങ്ങുമ്പോള്‍ ലഭ്യമാവുന്ന പാസ്‌വേഡ് നിര്‍ബന്ധമായും മാറ്റുക തുടങ്ങിയവയാണ് ഫയര്‍ഹോസ്റ്റിലെ ഓണ്‍ലൈന്‍ സുരക്ഷാവിഭാഗം ചുമതലയുള്ള ഡോ ചേസ് കണ്ണിങ്ങ്ഹാന്‍ ഉപദേശിക്കുന്നത്.

Scroll To Top