Friday December 09, 2016
Latest Updates

ഓണ്‍ലൈനില്‍ ചതിക്കുഴി ഒരുക്കി ലൈംഗിക വ്യാപാരികള്‍; ചതിയില്‍പ്പെടുന്നത് കൌമാരക്കാര്‍

ഓണ്‍ലൈനില്‍ ചതിക്കുഴി ഒരുക്കി ലൈംഗിക വ്യാപാരികള്‍; ചതിയില്‍പ്പെടുന്നത് കൌമാരക്കാര്‍

ഡബ്ലിന്‍: ഓണ്‍ലൈനില്‍ ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്ന ലൈംഗികവ്യാപാരികളുടെ ചതിയില്‍പ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും കൗമാരക്കാരെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ യുകെയിലും അയര്‍ലണ്ടിലുമാണ് ഏറ്റവുമധികം കൌമാരക്കാര്‍ ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. യുകെയില്‍ ദാനിയല്‍ പെറി എന്ന കൌമാരക്കാര്‍ ഓണ്‍ലൈനില്‍ ചൂഷണത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷവും ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നു.

പ്രധാനമായും മൊണോക്കോ, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് യൂറോപ്പില്‍ നിന്നുള്ള കൗമാരക്കാരെ ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണം ചെയ്യുന്നത്.കൗമാരക്കാരായ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഉപയോഗിച്ചു തന്നെയാണ് ഇവര്‍ ഇരകളായ കൌമാരക്കാരെയും തേടുന്നത്.ഇങ്ങനെ വെബ് ക്യാമറയിലൂടെ പകര്‍ത്തുന്ന നഗ്‌ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബിലും ഫെയ്‌സ്ബുക്കിലും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാഫിയ സംഘം കൗമാരക്കാരെ കുടുക്കുന്നത്.

പണം ലഭിച്ചില്ലെങ്കില്‍ ലൈംഗീക പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇവരെ വീണ്ടും നിര്‍ബന്ധിക്കുകയാണ് വ്യാപാര സംഘം ചെയ്യുന്നത്.ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും അടക്കം ഇരകളെ വിനിയോഗം ചെയ്യാന്‍ ബൃഹത്തായ വലയൊരുക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ഗാര്‍ഡ വെളിപ്പെടുത്തിയിരുന്നു.മയക്കുമരുന്ന് വ്യാപാരത്തിന് പോലും പിന്നീട് ഇവരെ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ 

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗിക ചൂഷണങ്ങള്‍ പ്രതിവര്‍ഷം വര്‍ദ്ധിക്കുന്നതല്ലാതെ കുറവുണ്ടാകുന്നില്ല. പോലീസില്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന ലൈംഗിക ചൂഷണങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന മുഴുവന്‍ ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ഈ മേഖലയില പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്ര ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ ചുരുങ്ങിയത് 1000 കൗമാരക്കാര്‍ക്ക് കൌണ്‍സിലിംഗ് സഹായം
നല്‍കിയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വെയ്ണ്‍ മേയോ പറഞ്ഞു.

Scroll To Top