Sunday December 04, 2016
Latest Updates

ഓണത്തോരന്‍ (ജുനൈദ് അബുബക്കറിന്റെ കവിത )

ഓണത്തോരന്‍ (ജുനൈദ് അബുബക്കറിന്റെ കവിത )

ടുക്കിവച്ചിരിക്കുകയാണ്
ഒരോണക്കടയുടെ പൂമുഖത്ത്
ചുവപ്പ്, പച്ച, മഞ്ഞ, കാവി നിറങ്ങളില്‍
എരിവില്ലാത്ത, അരിയില്ലാത്ത
ഉള്ളു പൊള്ളയായ ബി.ടി* മുളകുകള്‍

പിന്നാമ്പുറത്ത് നിന്നും കേള്‍ക്കുന്നുണ്ട്
ആര്‍ക്കുവേണമീയോണത്തിന് നിന്നെ
യെന്നൊരു കാന്‍താരി ചോദ്യം..
‘വെറയ്റ്റി തോരന് ബെസ്റ്റല്ലേ സാറേ’
എന്നൊരു കച്ചവട വാക്കില്‍ തീര്‍ന്നു
പല കൊടി നിറങ്ങളിലെ
പൊണ്ണന്‍ ക്യാപ്‌സിക്കം മുളകുകള്‍

ലാഭക്കാറ്റില്‍, ഓണമാഘോഷിച്ച്
ഇളകിയാടുന്നുണ്ട് കടമുറ്റത്തെ
പലവര്‍ണ്ണക്കൊടികള്‍
ചുവപ്പ്, പച്ച, മഞ്ഞ, കാവി രാഷ്ട്രീയക്കൊടികള്‍

*ജനിതക വ്യതിയാനം വരുത്തിയത്



junaithജുനൈദ് അബുബക്കര്‍ (കുട്ടിക്കവിതകളുടെ,ആരും അറിയാത്ത ഒരു രാജാവാണിപ്പോള്‍ ജുനൈദ് അബുബക്കര്‍.കുഞ്ഞുണ്ണി കവിതകളെ പോലും വെല്ലുന്ന നൂറുക്കണക്കിന് കവിതകള്‍ ജുനൈദിന്റെതായുണ്ട്.ഗാല്‍വേയില്‍ താമസിക്കുന്ന ജുനൈദിന്റെ കവിതകളില്‍ സറ്റയറും,ഫാന്റ്റസിയും,റൊമാന്‍സും എന്ന് വേണ്ട സകല ലോക ഭാവങ്ങളും ഉണ്ടെന്ന് നിസംശയം കണ്ടെത്താനാവും.ഫസീല ജുനൈദാണ് തിരുവല്ല സ്വദേശിയായ  ജുനൈദ് അബുബക്കറിന്റെ സഹധര്‍മ്മിണി )

 

Scroll To Top