Saturday December 10, 2016
Latest Updates

ഓണത്തെ വരവേല്‍ക്കാന്‍ കില്‍ഡയര്‍ ഒരുങ്ങി,കിയ പൊന്നോണം സെപ്റ്റംബര്‍ 6 ന് 

ഓണത്തെ വരവേല്‍ക്കാന്‍ കില്‍ഡയര്‍ ഒരുങ്ങി,കിയ പൊന്നോണം സെപ്റ്റംബര്‍ 6 ന് 

കില്‍ഡയര്‍:ഐശ്വര്യത്തിന്റെയും,  സമൃദ്ധിയുടെയും, നന്മയുടെയും ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന ‘കിയ പൊന്നോണം 2014’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2014 സെപ്തംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കില്‍ഡയര്‍ ടൌണിലെ CMWS ഹാളില്‍ പൂക്കളങ്ങളുടെയും, പൂവിളികളുടെയും അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് തിരി തെളിയും.

അമൃത ടി.വിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലെ സെമി ഫൈനലിസ്റ്റും, അയര്‍ലണ്ടിലും വിദേശരാജ്യങ്ങളിലും നടന്ന നിരവധി മത്സരങ്ങളില്‍ വിജയിയുമായ സപ്താ രാമന്‍, എഷ്യാനെറ്റ് ടി.വി ടാലന്റ് കോണ്‍ടെസ്റ്റ് 2014 ല്‍ തെരഞ്ഞെടുക്കപ്പെട്ട കലാകാരിയും, അയര്‍ലണ്ടിലും, അന്തര്‍ദേശീയ മത്സരങ്ങളിലും ജേതാവുമായ ദിയ ലിങ്ക്വിന്‍സ്റ്റാര്‍, അയര്‍ലണ്ടുള്‍പ്പെടെ വിദേശരാജ്യങ്ങളിലും, അന്തര്‍ദേശീയമത്സരങ്ങളിലും അനവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായ വിഷ്ണു ശങ്കര്‍, ഏഷ്യാനെറ്റ് യൂറോപ്പ് ടിവി ടാലന്റ് കോണ്‍ടെസ്റ്റിലും, അയര്‍ലണ്ടിലും, വിദേശരാജ്യങ്ങളിലും നിരവധി മത്സരങ്ങളില്‍ ജേതാവുമായ ശ്രേയസുധീര്‍, എന്നിവര്‍ അവതരിപ്പിക്കുന്ന പരിപാടികളും, ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. 

സപ്താരാമന്‍, ദിയ ലിങ്ക്വിന്‍സ്റ്റാര്‍, വിഷ്ണു ശങ്കര്‍, നോര്‍വേയില്‍ നടന്ന ചെസ് ഒളിമ്പ്യാടില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൂര്‍ണ്ണിമ ജയദേവ് എന്നിവരെ പരിപാടിയില്‍ ഉപഹാരം നല്‍കി ആ!ദരിക്കുന്നതാണ്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെയും, യൂറോപ്പിലെയും കലാപ്രവര്‍ത്തകര്‍ അണിനിരക്കുന്ന നിരവധി പരിപാടികളും, തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, ഐറിഷ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങള്‍, ഓണസദ്യ, ഗാനമേള എന്നിവയും ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. വടം വലി മത്സരം, മാവേലി മന്നനെ വരവേല്‍ക്കല്‍ എന്നിവയും പരിപാടികള്‍ക്ക് മാറ്റുകൂട്ടും

‘കിയ പൊന്നോണം 2014’ ന്റെ വിജയത്തിനായി സഹകരിക്കുന്ന എല്ലാ നല്ലവരായ സ്‌പോണ്‍സര്‍മാരുടെയും മറ്റെല്ലാവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

സോണി 0877499843
സുധീര്‍ 0872180841
കാശി 0876743410
ഹാരിഷ് 0871408560

Scroll To Top