Saturday December 10, 2016
Latest Updates

ഓണം ബംബര്‍ ഒന്നാം സമ്മാനം ആറ് കോടി ചായവില്‍പ്പനക്കാരന്

ഓണം ബംബര്‍ ഒന്നാം സമ്മാനം ആറ് കോടി ചായവില്‍പ്പനക്കാരന്

ആലപ്പുഴ: ഓണം ബംബറിന്റെ ആറ് കോടി രൂപ ഒന്നാം സമ്മാനം ബാംഗ്ലൂരില്‍ ചായ വില്‍പ്പന നടത്തുന്ന മലയാളിക്ക്. തിരുവല്ല വെണ്ണികുളം സ്വദേശിയായ പി.ജെ.ഹരികുമാറിനാണ് മെഗാ ബംബര്‍ സമ്മാനം. പീനിയയിലെ തികളറ പാളയയില്‍ ചായക്കച്ചവടം നടത്തുന്ന് ഹരികുമാറിന് ഇത് ആദ്യമായാണ് ലോട്ടറി അടിക്കുന്നത്. നാട്ടില്‍ വരുമ്പോഴെല്ലാം ഹരികുമാര്‍ ലോട്ടറി എടുക്കാറുണ്ടായിരുന്നു. കര്‍ക്കടകബലിയിടാന്‍ തിരുവനന്തപുരം തിരുവല്ലത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂരില്‍ നിന്ന് എടുത്ത ടി.എ. 192044 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

പാലക്കാട്ടുനിന്ന് ഒരു ഓണം ബമ്പറും കാരുണ്യയും ചങ്ങനാശ്ശേരിയില്‍നിന്ന് ഓണം ബമ്പറടക്കം രണ്ട് ടിക്കറ്റും എടുത്തു.ഇതിന് ശേഷം വീണ്ടും എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കോടീശ്വരനായെങ്കിലും ചായക്കച്ചവടം തുടരുമെന്ന് ഹരികുമാര്‍ പറഞ്ഞു. സമ്മാന തുക മക്കളുടെ വിദ്യാഭ്യാസ ചെലവിനും മാരകരോഗങ്ങള്‍ ബാധിച്ച് ജീവിതം വഴിമുട്ടിയവരെ സഹായിക്കാനും വിനിയോഗിക്കുമെന്ന് ഹരികുമാര്‍ പറഞ്ഞു. ഹരികുമാരിന് ഭാര്യയും രണ്ട് മക്കളും അമ്മയുമുണ്ട്.

Scroll To Top