Friday December 09, 2016
Latest Updates

ഓഡോ മീറ്ററില്‍ മൈലേജ് കുറച്ചുകാട്ടി കാര്‍ മറിച്ചു വിറ്റയാള്‍ക്ക് ശിക്ഷ

ഓഡോ മീറ്ററില്‍ മൈലേജ് കുറച്ചുകാട്ടി കാര്‍ മറിച്ചു വിറ്റയാള്‍ക്ക് ശിക്ഷ

ഡബ്ലിന്‍ :ഓഡോ മീറ്ററില്‍ കൃത്രിമം കാട്ടി , മൈലേജ് കൂറച്ചു കാര്‍ വിറ്റ് തട്ടിപ്പു നടത്തിയ ഡബ്ലിന്‍ വ്യാപാരി 3,500 യൂറോ നഷ്ടപരിഹാര ഇനത്തില്‍ ഉപഭോക്താവിന് നല്‍കാന്‍ വിധിയായി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ കടയില്‍ ഉള്ള കാര്‍ ഉപഭോക്താവിന് വില്‍പ്പന നടത്തിയത്.
2013 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്തെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ലിസ്റ്റ് നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചഎന്നാല്‍ അതില്‍ ഡബ്ലിന്‍ വ്യാപാരി മാത്രമായിരുന്നില്ല തട്ടിപ്പു നടത്തിയത്.വിവിധ തരത്തില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച വമ്പന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് .
റ്യാന്‍ എയറിനും എയര്‍ലിംഗസിനും അവരുടെ വെബ്‌സൈറ്റില്‍ ഇമെയില്‍ അഡ്രസ് കൊടുത്തില്ലെന്ന് പറഞ്ഞ് പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു. കൂടാതെ മറ്റ് അന്‍പതിലധികം നടപടികളാണ് പല സ്ഥാപനങ്ങളുടെ മേലും സ്വീകരിക്കേണ്ടി വന്നിട്ടുള്ളത്.
താലയിലെ ഗ്രീന്‍ഹില്‍ റോഡില്‍ സര്‍വ്വീസ് പോയിന്റ് ഓട്ടോസില്‍ നിന്നാണ് സെയില്‍സ്മാനായ നിഗല്‍ ബ്രോഫി കാര്‍ ഉപഭോക്താവിന് വിറ്റത്. ഓഡോമീറ്റര്‍ തട്ടിപ്പു തെളിഞ്ഞതിനാല്‍ തന്നെ ഇയാള്‍ക്ക് എന്‍സിഎ 3,500 യൂറോ പിഴ ഈടാക്കുകയായിരുന്നു.
തെറ്റായ വില പറയുക, വില ഡിസ്‌പ്ലേ ചെയ്യുന്നതില്‍ തട്ടിപ്പു നടത്തുക, ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുക, പ്രൊഡക്ടിന്റെ വില പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
പുതുതായി പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ലിസ്റ്റില്‍ വ്യാപാരികള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം അനുസരിക്കണമെന്നും ഇല്ലെങ്കില്‍ ഏജന്‍സിയുടെ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് കാണിച്ചിരിക്കുന്നതെന്ന് എന്‍സിഎയുടെ ചീഫ് എക്‌സിക്യുട്ടീവ് കരന്‍ ഒ’ലീറി പറഞ്ഞു.
ഓഡോമീറ്റര്‍ തട്ടിപ്പുകള്‍ പോലുള്ള തെറ്റുകള്‍ കാണിക്കുന്ന വ്യാപാരികളെ പുറത്തുകൊണ്ടുവരുവാന്‍ ഏജന്‍സിക്ക് ഉപഭോക്താക്കളുടെ പരാതികള്‍ സഹായകമായിട്ടുണ്ടെന്നും കരന്‍ കൂട്ടിച്ചേര്‍ത്തു.
റ്യാന്‍ എയറും എയര്‍ ലിംഗസും തങ്ങളുടെ വെബ്‌സൈറ്റില്‍ ഇമെയില്‍ അഡ്രസ് കാണിക്കാഞ്ഞതിനാല്‍ പല ഉപഭോക്താക്കള്‍ക്കും കമ്പനികളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വരികയാണ് ചെയ്തത്. ഇത് ഇകോമേഴ്‌സ് നിയമവ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നാണ് എന്‍സിഎ അഭിപ്രായപ്പെട്ടത്.
ഇത്തരത്തില്‍ 14 കോംപ്ലിയന്‍സ് നോട്ടീസുകളാണ് എന്‍സിഎ രാജ്യത്താകമാനമുള്ള പല റീട്ടെയ്‌ലര്‍മാര്‍ക്കുമായി അയച്ചിരിക്കുന്നത്.
ഇതില്‍ പല നോട്ടീസുകളും ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയതിനാണ്. വില പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനം നടത്തിയ റീട്ടെയ്‌ലര്‍മാര്‍ക്കെതിരായി 44 ഫിക്‌സ്ഡ് പേമെന്റ് നോട്ടീസുകളും അയച്ചിട്ടുണ്ട്. അതില്‍ ഒരു നോട്ടീസിന് 300 യൂറോ വച്ചാണ് അടക്കേണ്ടത്.

Scroll To Top