Thursday December 08, 2016
Latest Updates

ഓട്ടോ വ്യവസായം അമേരിക്കൻ നഗരത്തെ പാപ്പരാക്കി

ഓട്ടോ വ്യവസായം അമേരിക്കൻ നഗരത്തെ പാപ്പരാക്കി
ഡിട്രോയിറ്റ് :ലോകത്താകെമാനം ഓട്ടോമൊബൈൽ വ്യവസായം തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .ഇതിന് ഉത്തമ ഉദാഹരണമാണ് അമേരിക്കയിലെ  ഡിട്രോയിറ്റ് നഗരം .
  അമേരിക്കൻ ഓട്ടോ വ്യവസായ കേന്ദ്രമായി വിലസിയിരുന്ന ഡിട്രോയിറ്റ് നഗരം പാപ്പരായി. 1850 കോടി ഡോളർ കടബാദ്ധ്യതയാണ് മിഷിഗണിലെ ആ വൻ നഗരത്തിന്. അത് വീട്ടാൻ മാർഗമില്ലാതെ പാപ്പർ ഹർജി നൽകിയിരിക്കുകയാണ് ഡിട്രോയിറ്റ് മുനിസിപ്പാലിറ്റി.

പാപ്പർ ഹർജി ഫെഡറൽ ജഡ്ജി അംഗീകരിച്ചാൽ കടബാധ്യതകൾ വീട്ടാനുള്ള മാർഗങ്ങളെപ്പറ്റി എമർജൻസി മാനേജർ കെവിൻ ഓർ ചർച്ച തുടങ്ങും.
അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായ കേന്ദ്രമായി വികസിച്ചു പരിലസിച്ചിരുന്ന മിഷിഗണിലെ വൻനഗരമായ ഡിട്രോയിറ്റ് കടുത്ത സാമ്പത്തികമാന്ദ്യവും അഴിമതിയുമെല്ലാം കൂടിച്ചേർന്ന് ആ നഗരത്തെ തകർച്ചയിലേക്ക് കൂപ്പുകുത്തിച്ചു.

മദ്ധ്യവർഗക്കാരായ ബിസിനസുകാർ പലരും ഡിട്രോയിറ്റ് നഗരം വിട്ടു പോയിക്കഴിഞ്ഞു. ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 78000. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ആ കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നത് സുരക്ഷാ പ്രശ്നങ്ങളും വിതയ്ക്കുന്നു.
പൊടുന്നനെ കടക്കെണിയിൽ ആണ്ടുപോയതല്ല ഡിട്രോയിറ്റ് നഗരം.
1950 കളിൽ ഓട്ടോമൊബൈൽ വ്യവസായം കുതിച്ചു വളർന്ന കാലഘട്ടമാണ്. അന്ന് ഡിട്രോയിറ്റ് നഗരത്തിൽ ആളുകൾ ആവേശത്തോടെ എത്തി. നഗര ജനസംഖ്യ 18 ലക്ഷമായി തൊഴിലവസരങ്ങൾ ഏറെ. വേതനവും മികച്ചത്. നഗരപ്രാന്തങ്ങൾ വികസിപ്പിക്കാൻ പദ്ധതികൾതകതൃതിയായതോടെ 1960 കളിൽ ഡിട്രോയിറ്റ് നഗരത്തിന്റെ പതനത്തിനും തുടക്കമായി.
ഏഴു ലക്ഷത്തോളമാണ് ഡിട്രോയിറ്റ് നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ. അതിൽ മൂന്നിലൊന്ന് വിഭാഗം ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗം തൊഴിൽരഹിതർ.
നഗരത്തിലെ തെരുവു വിളക്കുകളുടെ പകുതിയും കണ്ണടച്ചു കിടപ്പാണ്. സഹായം അഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ചാൽ അവർ എത്താൻ ഒരു മണിക്കൂറെടുക്കും.

1967 ലെ കലാപം ഓട്ടോമൊബൈൽ കമ്പനികളെ ആ നഗരത്തിൽ നിന്ന് അകറ്റാൻ തുടങ്ങി. ജപ്പാനിൽ നിന്നുള്ള വാഹന ഇറക്കുമതി അമേരിക്കൻ വാഹന കമ്പനികളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. ഡിട്രോയിറ്റ് നഗരത്തിലെ വസ്തുവില ഇടിഞ്ഞു. നികുതി വരുമാനം കുറഞ്ഞു. കറുത്ത വർഗക്കാർ നഗരപ്രാന്തങ്ങളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറി.

2009 ഓടെ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായം തളർന്നു തകർന്നു. സാമ്പത്തികമാന്ദ്യം ആ വൻനഗരത്തെയും ഗ്രസിച്ചു. നഗര ഭരണത്തിലെ അഴിമതി നഗര തകർച്ചയ്ക്ക് ആക്കം കൂട്ടി.
Scroll To Top