Friday December 09, 2016
Latest Updates

ഓടുന്ന ട്രെയിനിന് മുന്‍പില്‍ സെല്‍ഫിയെടുത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ഓടുന്ന ട്രെയിനിന് മുന്‍പില്‍ സെല്‍ഫിയെടുത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ആഗ്ര: ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ മധുരയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇഖ്ബാല്‍, ന്യൂഡല്‍ഹി സ്വദേശി അഫ്‌സല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം 20നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരോടപ്പമുണ്ടായിരുന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജയ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് സംഭവം പൊലീസിനോട് പറഞ്ഞത്.

താജ്മഹല്‍ കാണാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു നാലംഗ സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫിയെടുക്കാന്‍ നിര്‍ത്തുകയായിരുന്നു. ഏറ്റവും അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനാണ്ശ്ര മിച്ചിരുന്നതെന്ന് രക്ഷപ്പെട്ട സഞ്ജയ് പറഞ്ഞു. ട്രെയിന്‍ അടുത്ത് എത്തിയപ്പോഴേക്കും തനിക്ക് മാത്രമെ ട്രാക്കില്‍ നിന്ന് ചാടാന്‍ കഴിഞ്ഞുള്ളൂവെന്ന് സഞ്ജയ് പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Scroll To Top