Wednesday December 07, 2016
Latest Updates

ഓഗസ്റ്റ് ഒന്ന് മുതല്‍ അയര്‍ലണ്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ മാറുന്നു

ഓഗസ്റ്റ് ഒന്ന് മുതല്‍ അയര്‍ലണ്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ മാറുന്നു

ഡബ്ലിന്‍: ഓഗസ്റ്റ് ഒന്ന് മുതല്‍ അയര്‍ലണ്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ മാറുന്നു. പുതിയതായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഡ്രൈവര്‍മാര്‍ ‘എന്‍’ ബോര്‍ഡ് വാഹനങ്ങളില്‍ ഒട്ടിച്ച് വേണം ഡ്രൈവ് ചെയ്യാന്‍. ഈ നിയമം ലഭിക്കുന്നവരില്‍ നിന്ന് 60 യൂറോ വരെ പിഴ ഈടാക്കാന്‍ പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. അധികം വണ്ടി ഓടിച്ച് അനുഭവ പരിചയമില്ലാത്ത് ഡ്രൈവറാണെന്ന് മറ്റ് ഡ്രൈവര്‍മാര്‍ക്ക് മനസിലാകുന്നതിനു വേണ്ടിയാണ് നോവിസ് അഥവാ എന്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്. പുതിയതായി ഫുള്‍ ലൈസന്‍സ് ലഭിച്ചവരും രണ്ടു വര്‍ഷം വരെ ഈ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പുതിയ നിയമം. 

എല്‍, എന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് 7 പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ അവരെ ആറ് മാസം വരെ ഡ്രൈവിങ്ങില്‍ നിന്ന് വിലക്കാനും പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. പൂര്‍ണ്ണമായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് ഇത് 12 പെനാല്‍റ്റി പോയിന്റുകള്‍ വരെയാകാം.

എല്‍ ബോര്‍ഡില്‍ വണ്ടി ഓടിക്കുന്നവര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഒരാള്‍ കൂടെയില്ലാതെ വണ്ടി ഓടിക്കുന്നതും പിഴ ചുമത്താവുന്ന കുറ്റമാണ്. അമിത വേഗം,സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പെനാല്‍റ്റി പോയിന്റ് രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിക്കാനും പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നു. റോഡ് ട്രാഫിക് ആക്റ്റ് 2013 പ്രകാരമാണ് പുതിയ ശുപാര്‍ശകള്‍. 

റോഡപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം പരിഷ്‌ക്കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയതായി ലൈസന്‍സ് ലഭിച്ചവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്‍ ബോര്‍ഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായിഅധികൃതര്‍ വ്യക്തമാക്കി .അതോറിട്ടിയുടെ കീഴിലുള്ള നോര്‍ത്തേന്‍ അയര്‍ലണ്ട് ഉള്‍പ്പെടെ എല്ലായിടത്തും പുതിയ നിയമം നടപ്പിലാക്കും. 2005 നു ശേഷം അയര്‍ലണ്ടിലെ റോഡപകട നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 94 പേര്‍ക്കാണ് റോഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. 

Scroll To Top