Sunday December 11, 2016
Latest Updates

ഓം ശാന്തി ഓശാന

ഓം ശാന്തി ഓശാന

നിവിന്‍ പോളി നസ്രിയ ജോഡികളുടെ ‘നേരം’ വന്‍ വിജയമായതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഈ താര ജോഡി ഒന്നിക്കുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘ഓം ശാന്തി ഓശാന’ ആണ് ഇവരുടെ പുതിയ ചിത്രം.
തൊടുപുഴയില്‍ ഷൂട്ടിങ്ങ് ആരംഭിച്ച സിനിമയില്‍ നസ്രിയയും നിവിനും ചേര്‍ന്നുകഴിഞ്ഞു എന്നാണ് അണിയറ റിപ്പോര്‍ട്ട്. ഡയറക്ടര്‍മാരായ ലാല്‍ ജോസ്, രഞ്ചി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി ആണ് ‘ഓം ശാന്തി ഓശാന’ നിര്‍മ്മിക്കുന്നത്. ‘ഓം ശാന്തി ഓശാന’ക്ക് സംഗീതം പകരുന്നത് ഷാന്‍ അഹമ്മദാണ്.
‘നേരം’ ഒരേ സമയം തമിഴിലും മലയാളത്തിലും ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തില്‍ നസ്രിയ നിവിന്‍ ജോഡികള്‍ തമ്മിലുള്ള കെമിസ്ട്രി ഒരു പരിധി വരെ കാരണമാവുകയും ചെയ്തിരുന്നു.
നസ്രിയയെ ഒരു നായിക എന്ന തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് ‘നേരം’.
‘റോക്ക് ആന്റ് റോള്‍’ പോലുള്ള ചില ചിത്രങ്ങളില്‍ മുഖം കാണിച്ച ലാല്‍ ജോസിന് തന്നിലെ നടനെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം കൂടിയാണ് ഇത്.
‘അരികില്‍ ഒരാള്‍’ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് നിവിന്‍. നസ്രിയ ആവട്ടെ ദുല്‍കര്‍ സല്‍മാനോടൊപ്പം ‘സലാല മൊബൈല്‍സ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
നേരത്തിനുശേഷം ഈ യുവ താര ജോഡികള്‍ ഒന്നിക്കുന്ന ചിത്രം വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ. അജുവര്‍ഗീസ്, വിനയ പ്രസാദ്, ശോഭ മോഹന്‍, മനു സതീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Scroll To Top