Thursday December 08, 2016
Latest Updates

ഒ രാജഗോപാല്‍ ഗവര്‍ണറാകും; ഇടഞ്ഞു നില്‍ക്കുന്ന ജസ്വന്ത് സിങ്ങിനെയും ഗവര്‍ണറാക്കി തിരികെ കൊണ്ടുവരും

ഒ രാജഗോപാല്‍ ഗവര്‍ണറാകും; ഇടഞ്ഞു നില്‍ക്കുന്ന ജസ്വന്ത് സിങ്ങിനെയും ഗവര്‍ണറാക്കി തിരികെ കൊണ്ടുവരും

ന്യൂഡല്‍ഹി: തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെട്ട ബിജെപി നേതാവ് ഒ രാജഗോപാല്‍ ഗവര്‍ണറാകും. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഗവര്‍ണമാരുടെ പട്ടികയില്‍ ഒ രാജഗോപാലിന്റെ പേരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജഗോപാലിന് പുറമേ മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, വി.കെ. മല്‍ഹോത്ര എന്നീ ബിജെപി നേതാക്കളും ഗവര്‍ണര്‍മാരാകും.

ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ് വന്ത് സിങ്ങിനെയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ജി ടണ്ടന്‍, കൈലാഷ് ജോഷി, കേസരി നാഥ് ത്രിപാഠി എന്നിവരെയും ബിജെപി ഗവര്‍ണര്‍  സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഇത്തവണ വിജയിച്ചിരുന്നെങ്കിലും കേന്ദ്ര മന്ത്രി സ്ഥനാത്തെക്ക് പരിഗണിക്കപ്പെട്ടിരുന്ന രാജഗോപാല്‍ കോണ്‍ഗ്രസിലെ ശശി തരൂരിനോടാണ് പരാജയപ്പെട്ടത്. രാജഗോപാല്‍ വാജ്‌പേയ് മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു.

യുപിഎ സര്‍ക്കാര്‍ നിയമിച്ച എച്ച്.ആര്‍ ഭരദ്വാജ് (കര്‍ണാടക), ദേവാനന്ദ് കോന്‍വാര്‍ (ത്രിപുര), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍), ജഗനാഥ് പഹാഡിയ (ഹരിയാന) എന്നീ ഗവര്‍ണര്‍മാര്‍ മൂന്ന് മാസത്തികം കാലാവധി കഴിയും. രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഈ ഒഴിവുകളിലേക്ക് നിയമിക്കാനാണ് ബിജെപി തീരുമാനം.

കമല ബെഹിവാല്‍ (ഗുജറാത്ത്), ജെ.ബി പട്‌നായിക് (അസം), എം.കെ നാരായണന്‍ (പശ്ചിമ ബംഗാള്‍), ഊര്‍മിള സിങ് (ഹിമാചല്‍ പ്രദേശ്) ശിവരാജ് പാട്ടീല്‍ (പഞ്ചാബ്) എന്നീ ഗവര്‍ണര്‍മാരും അടുത്ത എട്ട് മാസത്തിനകം സ്ഥാനമൊഴിയും.

Scroll To Top