Saturday December 10, 2016
Latest Updates

ഒസാമ ബിന്‍ ലാദനെ വധിച്ചത് അമേരിക്കന്‍ കമാന്‍ഡോ റോബര്‍ട്ട് ഒ നീല്‍

ഒസാമ ബിന്‍ ലാദനെ വധിച്ചത് അമേരിക്കന്‍ കമാന്‍ഡോ റോബര്‍ട്ട് ഒ നീല്‍

വാഷിംഗ്ടണ്‍ : ലോകത്തെ വിറപ്പിച്ച അല്‍ ഖൊയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമായി. അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ സീലില്‍ അംഗമായ റോബര്‍ട്ട് ഒ നീല്‍ ആണ് ലാദന്റെ കഥ കഴിച്ചത്. നീലിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഈ രഹസ്യം പുറത്തുവിട്ടത്. ലോകഭീകരനെ അവസാനമായി നേരിട്ട കണ്ട വ്യക്തിയും നീലായിരുന്നു.

മൂന്ന് തവണ ലാദന് നേരെ വെടിയുതിര്‍ത്തതായി നീല വെളിപ്പെടുത്തി. ലാദന്‍ വധത്തെക്കുറിച്ച് അടുത്ത ആഴ്ച ഫോക്‌സ് ന്യൂസ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് നീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ദി മാന്‍ ഹു കില്‍ഡ് ഉസാമ ബിന്‍ ലാദന്‍ എന്ന പേരിലാണ് ഫോക്‌സ് ന്യൂസ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായി നവംബര്‍ 11, 12 തീയതികളില്‍ രാത്രി 10 മണിക്ക് ടെലികാസ്റ്റ് ചെയ്യും.

2011 മെയ് രണ്ടിനാണ് പാകിസ്ഥാനിലെ അബാട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വധിച്ചത്. റോബര്‍ട്ട് ഒ നീല്‍ ഉള്‍പ്പടെ ആറ് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇത് ആദ്യമായാണ് അമേരിക്ക ഈ രഹസ്യം വെളിപ്പെടുത്തിയത്. നേരത്തെ ലാദന്റെ മൃതദേഹം കടലില്‍ കെട്ടിതാഴ്ത്തിയതായി അമേരിക്ക വെളിപ്പെടുത്തിയിരുന്നു.

Scroll To Top