Monday December 05, 2016
Latest Updates

ഒളിമ്പിക്‌സ് വീണ്ടും ലണ്ടനിലേക്ക് ?; 2016 ഒളിമ്പിക്‌സ് നടത്താന്‍ റിയോ ഡി ജനീറോ ഒരുങ്ങിയില്ലെന്ന് റിപ്പോര്‍ട്ട് 

ഒളിമ്പിക്‌സ് വീണ്ടും ലണ്ടനിലേക്ക് ?; 2016 ഒളിമ്പിക്‌സ് നടത്താന്‍ റിയോ ഡി ജനീറോ ഒരുങ്ങിയില്ലെന്ന് റിപ്പോര്‍ട്ട് 

ലണ്ടന്‍: ലണ്ടനിലേക്ക് വീണ്ടും ഒളിമ്പിക്‌സ് വിരുന്നെത്താനുള്ള സാധ്യതകള്‍ തെളിയുന്നു. 2016 ഒളിമ്പിക്‌സിന് ലണ്ടന്‍ ആതിഥേയത്വം വഹിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 2016 ഒളിമ്പിക്‌സ് ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോയിലാണ് നടക്കേണ്ടത്. എന്നാല്‍ റിയോ ഡി ജനീറോയിലെ ഒരുക്കങ്ങള്‍ തൃപ്തികരമാല്ലെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് 2016 ഒളിമ്പിക്‌സ് ലണ്ടനിലേക്ക് മാറ്റാന്‍ ഐ ഒ സി ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

2012 ഒളിമ്പിക്‌സ് മികച്ച രീതിയില്‍ സംഘടിപ്പിച്ച ലണ്ടന്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത്തവണ ആതിഥേയത്വം വഹിക്കാന്‍ അനുമതി ലഭിച്ച ബ്രസീലിന്റെ ഒരുക്കങ്ങള്‍ തൃപ്തികരമാല്ലെങ്കില്‍ ഒളിമ്പിക്‌സ് വീണ്ടും ലണ്ടനിലേക്ക് മാറ്റും. ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ലോകപ്പ് ഫുട്‌ബോള്‍ നടക്കുന്നത് റിയോ ഡി ജനീറോയിലാണ്. 

ഒളിമ്പിക്‌സിനായുള്ള ബ്രസീലിന്റെ ഒരുക്കങ്ങള്‍ ഏറ്റവും മോശമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ഉപാധ്യക്ഷന്‍ ജോണ്‍ കോട്‌സ് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഒള്മ്പിക്‌സ് ലണ്ടനിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ബ്രസീലിന്റെ ഒരുക്കങ്ങളെക്കുറിച്ച് മോശം അഭിപ്രായം പ്രകടിപ്പിച്ചത്. ഏതന്‍സ്, ലണ്ടന്‍ ഒളിമ്പിക്‌സുകളുമായി താരതമ്യം ചെയ്താല്‍ ബ്രസീലില്‍ ഒരുക്കങ്ങള്‍ പത്ത് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇനി അവശേഷിക്കുന്ന രണ്ട വര്ഷം കൊണ്ട് എത്രമാത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയില്ല. 

ഒളിമ്പിക്‌സ് ലണ്ടനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീണ്ടും ഒരു തവണ കൂടി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ബ്രിട്ടീഷ് ഒളിമ്പിക്‌സ് അസോസിയേഷനും സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. അതേസമയം ഒളിമ്പിക്‌സ് ബ്രസീലില്‍ നിന്നും മാറ്റുന്നത് പ്രായോഗികമല്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ മറ്റൊരു വക്താവ് പറഞ്ഞു

Scroll To Top