Sunday December 04, 2016
Latest Updates

ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഗോപി കോട്ടമുറിക്കലിനെ സിപിഎം തിരികെ എടുക്കും

ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഗോപി കോട്ടമുറിക്കലിനെ സിപിഎം തിരികെ എടുക്കും

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിനെ തിരികെ എടുക്കാന്‍ തീരുമാനം. കോട്ടമുറിക്കലിനെ തിരികെ എടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് 2012 ജൂണിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടി ഓഫീസില്‍ വച്ച് ഒരു സ്ത്രീയുമായി മോശമായി പെരുമാറി എന്നാണ് ആരോപണം.  പാര്‍ട്ടിയിലെ എതിര്‍പക്ഷം ഈ സംഭവം ഒളിക്യാമറയില്‍ പകര്‍ത്തി ഗോപി കോട്ടമുറിക്കലിനെ കുടുക്കുകയായിരുന്നു. ഗോപി കോട്ടമുറിക്കലിനെ ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ എംആര്‍ മുരളിയെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന സി പി എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ആവശ്യം നിരസിച്ചതിനാണ് മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മുരളി ജനകീയ വികസന സമിതി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ മുന്‍ നിലപാട് മാറ്റിയ മുരളി സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

Scroll To Top