Saturday December 10, 2016
Latest Updates

ഒറ്റ ഇടിയ്ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ പറ്റുമോ ?(വീഡിയോ )

ഒറ്റ ഇടിയ്ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ പറ്റുമോ ?(വീഡിയോ )

ഡബ്ലിന്‍ :ഒറ്റ ഇടിയ്ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ പറ്റുമോ ?കഴിയുമെന്നാണ് ഈ നീഗ്രോ പയ്യന്‍ തെളിയക്കുന്നത്!

ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലുള്ള ടെസ്‌കോയ്ക്ക് മുന്‍പില്‍ വെറുതെ നിന്നിരുന്ന ആന്‍ഡ്രൂ യംഗ് എന്ന നാല്‍പ്പത് വയസുകാരന് ഒരൊറ്റ തെറ്റേ പറ്റിയുള്ളൂ നടപ്പുവഴിയെ സൈക്കിളില്‍ പോയ പ്രണയജോഡികളായ ചെറുപ്പക്കാരോട് ‘മക്കളെ ഈ നടപ്പാതയിലൂടെ സൈക്കിള്‍ ഓടിക്കരുതേ ‘എന്നൊന്ന് പറഞ്ഞു പോയി!.

പ്രണയ ജോഡികള്‍ സൗഹാര്‍ദപരമായി പ്രശ്‌നം തീര്‍ത്തുവെന്ന് വേണം കരുതാന്‍,അവര്‍ സൈക്കിളില്‍ കയറി തന്നെ മുന്‍പോട്ട് പോകവെയാണ് ആന്‍ഡ്രൂ യംഗ് എന്തോ ഒരു അഭിപ്രായം കൂടി പറഞ്ഞത്.

ഇതാണ് പ്രണയ ജോഡികളുടെ സുഹൃത്തായ കാലിയസ് തിംഗ് ജില്‍ എന്ന ഇരുപതു വയസുകാരനെ പ്രകോപിപ്പിച്ചത്.

20 കാരന്‍ പയ്യന്‍ മുഖമടച്ചു നല്‍കിയ ഇടിയില്‍ താഴെ വീണ പാവം യംഗ് പിന്നീട് കണ്ണ് തുറന്നില്ല.പിറ്റേന്ന് അയാള്‍ മരിച്ചു.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തിന്റെ വിധി കഴിഞ്ഞ ദിവസമായിരുന്നു.നാലര വര്‍ഷം കഠിന തടവാണ് ജില്ലിനു കോടതി വിധിച്ചത്.


വംശീയമായി തങ്ങളെ ഇംഗ്ലണ്ട്കാരന്‍ അവഹേളിക്കാന്‍ ശ്രമിച്ചു എന്ന് ജില്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

Scroll To Top