Tuesday December 06, 2016
Latest Updates

ഒറ്റയ്ക്ക് ജീവിച്ച് മടുത്ത യുവതി സ്വയം വിവാഹം കഴിച്ചു

ഒറ്റയ്ക്ക് ജീവിച്ച് മടുത്ത യുവതി സ്വയം വിവാഹം കഴിച്ചു

ഒറ്റയ്ക്ക് ജീവിച്ച് മടുത്ത ബ്രിട്ടീഷ് യുവതി ഒടുവില്‍ വിവാഹം കഴിച്ചു. മറ്റാരെയുമല്ല തന്നെതന്നെയാണ് യുവതി സ്വയം വിവാഹം കഴിച്ചത്. ഇംഗ്ലണ്ട് സ്വദേശിനിയായ ഗ്രേസ് ഗെല്‍ഡര്‍ എന്ന യുവതിയാണ് ഈ വിചിത്രമായ വിവാഹം കഴിച്ചത്. ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടണം അതിലും ഭേദം സ്വയം വിവാഹം കഴിക്കുന്നതാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് തന്നെത്തന്നെ വിവാഹം ചെയ്തതെന്ന് ഗ്രേസ് പറഞ്ഞു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ഗ്രേസ് കഴിഞ്ഞ ആറ് വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുകയാണ്

ഈ ജീവിതം മടുത്തതിനെ തുടര്‍ന്നാണ് ഈ വിവാഹം കഴിച്ചത്. ഗ്രേസിന്റെ സഹോദരിയും സുഹൃത്തുക്കളുമടക്കം അന്‍പതു പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ വസ്ത്രവും മോതിരവുമൊക്കെ ഗ്രേസ് സ്വയം വാങ്ങുകയായിരുന്നു. തുടര്‍ന്ന് വിവാഹ പ്രതിജ്ഞ എടുത്ത ശേഷം കണ്ണാടിയില്‍ തന്റെ പ്രതിബിംഭത്തെ ചുംബിച്ചു. ഒറ്റയ്ക്ക് ജീവിച്ച് തനിക്ക് തന്നോട തന്നെ പ്രേമമായെന്നാണ് ഗ്രേസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് വിവാഹ തീരുമാനം എടുത്തത്.

Scroll To Top