Monday December 05, 2016
Latest Updates

ഒറ്റമൂലികള്‍ – മരുന്ന്‍ വീട്ടില്‍ തന്നെ

ഒറ്റമൂലികള്‍ – മരുന്ന്‍ വീട്ടില്‍ തന്നെ

ഏതു രോഗത്തിനും ഞൊടിയിടയില്‍ മരുന്ന്. അതും നമ്മുടെ തൊടിയില്‍ നിന്ന്.

കേള്‍ക്കാന്‍ നല്ല സുഖം. എന്തെളുപ്പം അല്ലെ? ശരിയാണ് , കുറച്ചുകാലം മുന്‍പ്‌ വരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് തൊടിയിലെ മരുന്നുകള്‍ സുപരിചിതമായിരുന്നു.

എന്നാല്‍ എല്ലാ രോഗങ്ങള്‍ക്കും മള്‍ട്ടി സ്പെഷ്യല്‍ ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നവരാണ് നമ്മുടെ പുതു തലമുറ.. അല്പം മെനക്കെട്ടാല്‍ ഔഷധസസ്യങ്ങളെകുറിച്ചും അവയുടെ രോഗശമന ശ്ക്തിയെകുറിച്ചു ഉള്ള ഈ ഔഷധക്കൂട്ട് നമുക്കും പഠിച്ചെടുക്കാം.

നമ്മുടെ വീട്ടിലെ തൊടിയുടെ സഹായത്തോടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കി പ്രയോഗിക്കാവുന്ന ചില ഒറ്റമൂലികളെ പരിചയപ്പെടുത്തുകയാണിവിടെ.

 

കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകള്‍ ഇല്ലാതാക്കാന്‍:
– കണ്ണിനു ചുറ്റും തേന്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി -കളയുക

 

– ചെറുനാരങ്ങ നീരും തക്കാളി നീരും സമം ചേര്‍ത്ത് കണ്‍തടങ്ങളില്‍
പുരട്ടി 15 മിനുറ്റിനു ശേഷം കഴുകി കളയുക.

 

 

മുഖക്കുരു :

– ചെറുനാരങ്ങ നീര് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക

– തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക

– തുളസിയില തിരുമ്മി നീരെടുത്ത് മുഖത്ത് പുരട്ടുക

 

മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ :

– മൈലഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണയില്‍ കാച്ചി തേച്ചാല്‍
മുടികൊഴിച്ചാല്‍ ഇല്ലാതാക്കം

– പച്ചകര്‍പ്പൂരം പൊടിച്ചു വെളിച്ചെണ്ണയില്‍ കാച്ചിപുരട്ടുക

– ചെമ്പരത്തി വെളിച്ചെണ്ണയില്‍ ഇട്ടു കാച്ചി നിത്യവും ഉപയോഗിക്കുക.
തൊണ്ടവേദന :

– തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുക

– ചെറുപയര്‍ പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് പുരട്ടുക

 

വയറുവേദന :

– രണ്ടു സ്പൂണ് ഇഞ്ചി നീര് അല്പം പഞ്ചസാര ചേര്‍ത്ത് സേവിക്കുക

 

തലവേദന :

– ചന്ദനം പനിനീരില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുക.

– തുളസിയില. മല്ലിയില, ഇവയിലേതെങ്കിലും ഒന്ന് അരച്ച് നെറ്റിയില്‍ പുരട്ടുക

 

ഗ്യാസ് ട്രബിൾ :

– വെളുത്തുള്ളി പാലില്‍ ചാലിച്ച് കാച്ചി ഭക്ഷണത്തിന് ശേഷം പതിവായി കഴിക്കുക

– പുളിച്ച മോരില്‍ ജീരകം അരച്ച് കഴിക്കുക

 

അമിതവണ്ണം :
– ചെറുതേനും വെള്ളവും സമം ചേര്‍ത്ത് അതിരാവിലെ കഴിക്കുക

 

പ്രമേഹം:

– പച്ച പാവയ്ക്കയോ പാവയ്ക്ക നീരോ പതിവായി കുടിക്കുക

– കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പല തവണയായി കുടിക്കുക

 

വിഷ ബാധയേറ്റാല്‍ :

– ഭക്ഷ്യ വിഷ ബാധയേറ്റാല്‍ കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരുമുളകും ചതച്ചിട്ട് കുടിക്കുക

– വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉരുളയാക്കി കഴിക്കുന്നതും നല്ലതാണ്
മുലപ്പാല്‍ വര്‍ധിക്കാന്‍ :
– അര ഔണ്‍സ് തേന്‍ ദിവസവും കഴിക്കുക

– പഴുത്ത പപ്പായ ഭക്ഷണത്തിന് ശേഷം കഴിക്കുക

– ഉഴുന്നു വേവിച്ച് ദിവസേന 3 നേരം കഴിക്കുക

Scroll To Top