Saturday December 03, 2016
Latest Updates

ഒറാക്കിള്‍ മേധാവിയായി മലയാളിയായ തോമസ് കുര്യന്‍

ഒറാക്കിള്‍ മേധാവിയായി മലയാളിയായ തോമസ് കുര്യന്‍

കോട്ടയം: ഒറാക്കിള്‍ മേധാവിയായി മലയാളിയായ തോമസ് കുര്യന്‍. കോട്ടയം പാമ്പാടി സ്വദേശിയാണ് തോമസ് കുര്യന്‍. ഒറാക്കിള്‍ പ്രോടക്റ്റ് ഡവലപ്പ്‌മെന്റ് പ്രസിഡന്റായാണ് അദ്ദേഹം ചുമതലയേറ്റത്. ബംഗളുരു സെന്റ് ജോസഫ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് ഐഐടിയില്‍ ചേര്‍ന്ന അദ്ദേഹം മാസങ്ങള്‍ക്കകം സ്‌കോളര്‍ഷിപ്പോടെ പഠനം പ്രെസ്റ്റന്‍ സര്‍വകലാശാലയിലേക്ക് മാറ്റി.

തുടര്‍ന്ന് പ്രെസ്റ്റന്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം പതിനേഴാം വയസില്‍ അമേരിക്കയില്‍ കുടിയേറി. ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനൊപ്പമാണ് അദ്ദേഹം അമേരിക്കയില്‍ കുടിയേറിയത്. ജോര്‍ജ് കുര്യന്‍ നെറ്റപ്പ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്.

ഇരുവരും വിവാഹം കഴിച്ചിരിക്കുന്നതും അമേരിക്കയില്‍ നിന്നാണ്. കോത്തല പുള്ളോലിക്കള്‍ പരേതനായ പിസി കുര്യന്റെയും മോളി കുര്യന്റെയും മക്കളാണ് ഇവര്‍. മൂന്ന് മാസം മുമ്പ് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇരുവരും പാമ്പാടിയിലെ കുടുംബ വീട്ടില്‍ എത്തിയിരുന്നു.

Scroll To Top