Friday December 02, 2016
Latest Updates

ഒരേ തൂവല്‍പക്ഷികള്‍- ജനിച്ച നാള്‍ മുതല്‍ പ്രണയത്തിലായവര്‍!

ഒരേ തൂവല്‍പക്ഷികള്‍- ജനിച്ച നാള്‍ മുതല്‍ പ്രണയത്തിലായവര്‍!

ജനിച്ചു വീണു മണിക്കൂറുകള്‍ കഴിയും മുന്‍പ് തന്നെ പരസ്പരം കണ്ടുമുട്ടിയവരാണ് തങ്ങളെന്ന് അറിയാതെയാണ് ഡീന്‍ ഡര്‍നിനും ഹന്ന കാര്‍ടറും പ്രണയത്തിലായത്. അതും 17 വര്‍ഷങ്ങള്‍ക്കു ശേഷം.

പ്രണയിതാക്കള്‍ രണ്ടുപേരും ആദ്യം കണ്ണുതുറന്നത് പരസ്പരം കണ്ടുകൊണ്ടു തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലെ മെറ്റേണിറ്റി വാര്‍ഡില്‍ വച്ച്.

എന്നാല്‍ വിധി കളിച്ചത് പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. പ്രണയം മൊട്ടിടാന്‍ അവര്‍ക്ക് 17 വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു

ലൂത്തിലുള്ള ഡ്രൊഗേഡയില്‍ 1996ല്‍ ജനിച്ച രണ്ടുപേരും ഒരേ സ്‌കൂളുകളില്‍ തന്നെ പഠിച്ചു. എന്നാല്‍ ഇവര്‍ ചങ്ങാതിമാരായതുപോലും കഴിഞ്ഞ വര്‍ഷമാണ്.

അവര്‍ ലോഡി ഓഫ് ലോഡ്‌സ് ഹോസ്പിറ്റലിലെ മെറ്റേണിറ്റി വാര്‍ഡിലെ തൊട്ടടുത്ത ബെഡുകളില്‍ ആണ് അമ്മമാരായ ഡെനിസ് സുള്ളിവനും റോണ്ട ബയേണും കിടന്നിരുന്നത്.

ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ കുഞ്ഞായ ഡീനിന് വാങ്ങിയ ഉടുപ്പ് ചെറുതായതിനാല്‍ റോണ്ട അത് തൊട്ടടുത്ത ബെഡിലെ ഡെനിസിന് നല്‍കിയിരുന്നു. കുഞ്ഞു ഹന്ന അതിട്ടുറങ്ങുന്ന ഫോട്ടോ ഇന്നും ഡെനിസിന്റെ പക്കല്‍ ഉണ്ട്.

ഏതായാലും ഈ ബന്ധം ഒരു സൗഹൃദത്തിനും പ്രണയത്തിലുമെത്തിച്ചേരാന്‍ നീണ്ട 17 വര്‍ഷക്കാലം വേണ്ടിവന്നു. ഡീനും ഹന്നയും ഹന്നയുടെ വീട്ടില്‍ വച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് റോണ്ട ഡെനിസിനെ തേടിയെത്തിയത്. യഥാര്‍ത്ഥത്തില്‍ തനിക്ക് റോണ്ടയെപറ്റി ദീര്‍ഘകാലമായി യാതൊരു വിവരവും അറിയില്ലായിരുന്നുവെന്നും ആശുപത്രിയില്‍ കിടന്നിരുന്നത് പറഞ്ഞപ്പോഴാണ് എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞതെന്നും ഡെനിസ് പറഞ്ഞു.

റോണ്ടയോട് കുട്ടിയെ പറ്റി അന്വേഷിച്ചപ്പോഴാണ് ഡീന്‍ അവരുടെ മകനാണെന്ന് ഡെനിസ് മനസിലാക്കിയത്. രണ്ടമ്മമാരും ഞെട്ടലോടും ആശ്ചര്യത്തോടും കൂടിയാണ് തങ്ങളുടെ കുട്ടികളെ ഈ വിവരം അറിയിച്ചത്.

ഇപ്പോള്‍ അവര്‍ ജനിച്ചതു മുതല്‍ തന്നെ പ്രേമത്തിലായിരുന്നുവെന്ന് പറഞ്ഞ് തങ്ങള്‍ അവരെ കളിയാക്കുകയാണെന്നാണ് രണ്ടമ്മമാരും പറഞ്ഞത്.

ഒരുമിച്ച് ഭൂമിയിലേക്ക് വന്നവര്‍ പ്രണയത്തിലായതില്‍ അമ്മമാര്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ല. അവര്‍ തങ്ങളുടെ കുട്ടികളുടെ ബാല്യകാല ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഏതായാലും വാരാന്ത്യത്തില്‍ തങ്ങളുടെ അമ്മാരോടൊത്ത് 18മത് പിറന്നാള്‍ ആഘോഷിക്കുകയാണ് ഇരുവരും.

Scroll To Top