Thursday December 08, 2016
Latest Updates

ഒരു സോളാര്‍ സ്വപ്നം എന്ന സിനിമയുടെ റിലീസ് കോടതി തടഞ്ഞു

ഒരു സോളാര്‍ സ്വപ്നം എന്ന സിനിമയുടെ റിലീസ് കോടതി തടഞ്ഞു

സോളാര്‍ തട്ടിപ്പ് മുഖ്യപ്രമേയമായ ഒരു സോളാര്‍ സ്വപ്നം എന്ന സിനിമയുടെ പ്രദര്‍ശനം കോടതി തടഞ്ഞു. സോളാര്‍ കേസില്‍ സരിതയുടെ കൂട്ട് പ്രതിയായ ബിജു രാധാകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ റിലീസ് തടഞ്ഞത്. തിരുവനന്തപുരം മുന്‍സിഫ് കോടതിയുടേതാണ് നടപടി. സിനിമ തന്റെ പൌരാവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു ഹര്‍ജി നല്‍കിയത്.

സിനിമയില്‍ സരിതയ്ക്ക് പകരം ഹരിതയും ബിജുവിനും പകരം അജുവുമാനു മുഖ്യ കഥാപാത്രങ്ങള്‍. വിദേശ മലയാളിയായ രാജു ജോസഫാണ് സിനിമയുടെ നിര്‍മ്മാതാവ്. സരിത എസ് നായര്‍ രാജു ജോസഫിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു.

Scroll To Top