Thursday December 08, 2016
Latest Updates

ഒരു വീഡിയോ വൈറലാവാന്‍ എന്തെല്ലാം കാരണങ്ങളാവാം ?

ഒരു വീഡിയോ വൈറലാവാന്‍ എന്തെല്ലാം കാരണങ്ങളാവാം ?

കോര്‍ക്ക്: പാട്ടുംപാടി ഉപയോക്താക്കള്‍ക്ക് മദ്യം വിളമ്പുന്ന ഒരു ഐറിഷ് ബാര്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോര്‍ക്കിലെ നോക്കവില്ലയിലുള്ള ക്രോസ്‌റോഡ്‌സ് ബാറിലെ ബാര്‍മാനായ ജോണ്‍ ഹോര്‍ഗനാണ് വീഡിയോയിലെ താരം. പോക്കറ്റില്‍ കൈയ്യുമിട്ട് ജിമ്മി മെക്കാര്‍ത്തിയുടെ ബ്രൈറ്റ് ബ്ലൂ റോസ് പാടിത്തകര്‍ക്കുന്ന ജോണ്‍ ഹോര്‍ഗന്‍ ബാറിലെത്തിയവരെ ആനന്ദിപ്പിക്കുന്നു. ഇതിനിടയ്ക്ക സാഹസികമായി മദ്യം വിളമ്പുകയും ചെയ്യുന്നുണ്ട് ഹോര്‍ഗന്‍.

ബാറുകളിലെ കലങ്ങിമറിഞ്ഞ കരോക്കെയെക്കാള്‍ ബാറിലെത്തുന്നവരെ എന്തുകൊണ്ടും ആനന്ദിപ്പിക്കുന്നതാണ് ഹോര്‍ഗന്റെ ക്ലാസിക് ട്യൂണിലുള്ള സംഗീതം. പാട്ടിനിടെ മദ്യക്കുപ്പിയെടുത്ത് മദ്യം വിളമ്പുന്നുണ്ടെങ്കിലും ഇതൊന്നും സംഗീതത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. ക്രോസ്‌റോഡ്‌സിലെ ട്രാഡ് സെഷനുകളില്‍ നിന്നാവാം ജോണ്‍ ഹോര്‍ഗന്‍ തന്റെ ശൈലി രൂപപ്പെടുത്തിയത്.
<iframe width=”420″ height=”315″ src=”https://www.youtube.com/embed/vEkUzJIjwvA” frameborder=”0″ allowfullscreen></iframe>
ക്രോസില്‍ മാത്രമുള്ള കരോകെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll To Top