Saturday December 03, 2016
Latest Updates

ഒരു വര്‍ഷത്തിനകം 50,00 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടില്‍ എത്തിക്കും: സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കൂട്ടി

ഒരു വര്‍ഷത്തിനകം 50,00 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടില്‍ എത്തിക്കും: സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കൂട്ടി

ഡബ്ലിന്‍ :ഐറിഷ് യൂനിവേഴ്‌സിറ്റികളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ഐറിഷ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പുതുതായി 100 സ്‌കോളര്‍ഷിപ്പുകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ കൊടുത്തുതുടങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടും അയര്‍ലണ്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ വി.വി ഗിരിയുടെ പേരില്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിലേക്കായാണ് ഇപ്പോള്‍ പുതുതായി 100 എണ്ണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 191316 അദ്ധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു വി.വി ഗിരി.
ഇന്ത്യ അയര്‍ലണ്ട് ബന്ധം സുദൃഢമാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്നും ഇത്തരത്തില്‍ ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ സാമ്പത്തികമായും വാണിജ്യപരമായും ഒട്ടേറെ നേട്ടങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉണ്ടാവുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ പറഞ്ഞു. മന്ത്രി ബര്‍ടണ്‍ അഞ്ചു ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനായി എത്തിയിരിക്കുകയായിരുന്നു.
മികച്ച വിദ്യാര്‍ത്ഥികളെതന്നെ ലഭിക്കുന്നതിനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലുമാണ് ഇപ്പോള്‍ ചെറിയ തോതിലുള്ള സംശയം നിലനില്‍ക്കുന്നതെന്ന് എന്റര്‍െ്രെപസ് അയര്‍ലണ്ടിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ പാട്രിക് ഒ’റിയോര്‍ദാന്‍ പറയുന്നു.
2014ഓടുകൂടി തന്നെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കണമെന്നാണ് ലക്ഷ്യമിടുന്നതെങ്കിലും കഴിവും ഒരു മാനദണ്ഡമായി കണക്കാക്കുന്നതായും ഒ’റിയോര്‍ദാന്‍ പറഞ്ഞു. ഇത്തരത്തില്‍ കൊണ്ടുവരികയാണെങ്കില്‍ 2015ഓടുകൂടി 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ ഉപരിപഠനത്തിനായി ഉണ്ടാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോള്‍ അയര്‍ലണ്ടില്‍ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനം നടത്തുന്നുണ്ട്. ഇത്തവണ വിസയ്ക്കപേക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെക്കൂടുതലായിട്ടുണ്ടെന്നും ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍ ഫെയിലിം മക്ലോഗ്ലിന്‍ പറഞ്ഞു.

Scroll To Top