Monday December 05, 2016
Latest Updates

ഒരു രൂപയുടെ നോട്ട് തിരികെ വരുന്നു

ഒരു രൂപയുടെ നോട്ട് തിരികെ വരുന്നു

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു രൂപയുടെ നോട്ട് തിരികെ വരുന്നു. നിലവിലെ ഇന്‍ഡിഗോ നിറത്തിന് പകരം പിങ്ക്, പച്ച നിറങ്ങളിലാകും പുതിയ നോട്ടുകള്‍ വരുന്നത്. നോട്ടിന്റെ മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. നോട്ടിന്റെ മധ്യഭാഗത്തായി വര്‍ഷം രേഖപ്പെടുത്തും.

രാജ്യത്തിന്റെ എണ്ണ പര്യവേക്ഷണ കേന്ദ്രമായ സാഗര്‍ സാമ്രാട്ടിന്റെ ചിത്രവും നോട്ടില്‍ രേഖപ്പെടുത്തും. മറ്റ് കറന്‍സികള്‍ പോലെ മലയാളം ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളില്‍ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തും. മറ്റ് നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക കറന്‍സിയാണ് ഒരു രൂപ. മറ്റ് കറന്‍സികള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നത്.

ധനകാര്യ സെക്രട്ടറിയുടെ ഒപ്പോട് കൂടിയാണ് ഒരു രൂപ നോട്ട് പുറത്തിറക്കുന്നത്. മറ്റ് നാണയങ്ങളില്‍ ഒപ്പിടുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു രൂപ, രണ്ട് രൂപ ഉള്‍പ്പെടെയുള്ള ചെറിയ തുകകളുടെ നാണയങ്ങളാണ് പുറത്തിറക്കുന്നത്. ഉല്‍പ്പാദന ചെലവ് കൂടിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ചെറിയ തുകയുടെ കറന്‍സികളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ കാരണം.

Scroll To Top